ബൈക് താഴ്ചയിലേക്ക് മറിഞ്ഞ് 22 കാരന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരപരിക്ക്

കോഴിക്കോട്: (www.kasargodvartha.com 22.12.2021) ബൈക് താഴ്ചയിലേക്ക് മറിഞ്ഞ് 22 കാരന് ദാരുണാന്ത്യം. വല്ലത്തായ്പാറ പുറമഠത്തില്‍ സുബൈര്‍ - സഊദ ദമ്പതികളുടെ മകന്‍ മുഹ് മദ് ഹാശിം(22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. കൂടരഞ്ഞി പൂവാറന്‍തോട് റോഡില്‍ ഉറുമിക്ക് സമീപം ചൊവ്വാഴ്ച സന്ധ്യയോടെയാണ് സംഭവം. 

സുഹൃത്ത് മുഹ് മദ് ജുനൈസിനെ കോഴിക്കോട് മെഡികല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂവാറന്‍തോടുള്ള ബന്ധുവീട്ടില്‍ പൊയി മടങ്ങി വരുന്ന വഴി ഉറുമി പവര്‍ ഹൗസിന് സമീപത്തുവച്ച് ബൈക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. 

News, Kerala, Top-Headlines, State, Kozhikode, Youth, Death, Accident, Accidental Death, Young man died after bike skid to trench in Kozhikode


ശബ്ദം കേട്ട് സ്ഥലത്ത് ഓടികൂടിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹാശിമിനെ രക്ഷിക്കാനായില്ല. മുക്കത്തെ കടയിലെ ജീവനക്കാരനാണ് മരണപ്പെട്ട ഹാശിം. ശൈജന്‍, നൗഫല്‍ എന്നിവര്‍ സഹോദരങ്ങള്‍.

Keywords: News, Kerala, Top-Headlines, State, Kozhikode, Youth, Death, Accident, Accidental Death, Young man died after bike skid to trench in Kozhikode

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?