പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ 2 ഭീകരരെ വധിച്ചതായി സുരക്ഷാസേന
ശ്രീനഗര്‍: (www.kvartha.com 01.12.2021) ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന. പുല്‍വായിലെ കസ്ബ യാര്‍ മേഖലയില്‍ പുലര്‍ചെയാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് റിപോര്‍ട്. തിരച്ചില്‍ നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ശക്തമായ തിരിച്ചടിയിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടതെന്നും ജമ്മുകശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു.
'ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പൊലീസിനും സൈന്യത്തിനും വ്യക്തമായ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം കസ്ബയാര്‍ പ്രദേശം വളഞ്ഞു. ഭീകരര്‍ക്കായി സംഘം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്'- പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം ശ്രീനഗറിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെയും നവംബര്‍ 17ന് കുല്‍ഗാമിലെ പോംപി, ഗോപാല്‍പോറ ഗ്രാമങ്ങളില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് കമാന്‍ഡെര്‍മാരടക്കം അഞ്ച് ഭീകരരെയും കൂടാതെ, നവംബര്‍ 20ന് കുല്‍ഗാം ജില്ലയിലെ അഷ്മുജി പ്രദേശത്ത് സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഭീകരനെയും വധിച്ചതായി സുരക്ഷാ സേന അറിയിച്ചിരുന്നു.
Powered by Info News For You

Comments
Post a Comment