ഉറങ്ങിക്കിടക്കുന്ന കാമുകിയുടെ ഫോണ്‍ ഫേസ് ഐഡി ഉപയോഗിച്ച് അണ്‍ലോക് ചെയ്ത് 18 ലക്ഷം തട്ടിയതായി പരാതി; 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ
ബീജിങ്: (www.kvartha.com 14.12.2021) കാമുകി ഉറങ്ങിക്കിടക്കവേ ഫേസ് ഐഡി (Face ID) ഉപയോഗിച്ച് ഫോണ്‍ അണ്‍ലോക് ചെയ്ത് കാമുകന്‍ 18 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍ 28കാരനായ കാമുകന് മൂന്നര വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പ്രതി തന്റെ കാമുകിയുടെ ഫോണില്‍ അവളുടെ അലിപേ അകൗണ്ടിലേക്ക് പ്രവേശനം നേടുന്നതിന് ഫേസ് ഐഡി ഉപയോഗിക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
തെക്കന്‍ ചൈനീസ് നാഗരമായ നാംനിയിലാണ് സംഭവം. ഇരയുടെ വിരലടയാളം ഉപയോഗിച്ച് അവളുടെ മൊബൈല്‍ ഫോണ്‍ തുറന്നതെന്ന് പരാതിയില്‍ പറയുന്നു. വാവേ കമ്പനി നിര്‍മിച്ച ഫോണാണ് യുവതി ഉപയോഗിച്ചിരുന്നത്.
യുവതിയുടെ അലിപേ അകൗണ്ടിലേക്ക് ആക്സസ് ലഭിച്ചുകഴിഞ്ഞതോടെ, പ്രതി അവളുടെ അകൗണ്ടിന്റെ പാസ് വേഡ് മാറ്റി അവളുടെ അകൗണ്ടില്‍ നിന്ന് 150,000 യുവാന്‍ സ്വന്തം അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍.
നമ്മുടെ ഉപകരണങ്ങളില്‍ ഇന്ന് സുരക്ഷാ ഫീചറുകള്‍ ഉള്ള പോരായ്മകളുടെ യാഥാര്‍ത്ഥ്യമാണ് ഈ സംഭവം വെളിപ്പെടുത്തുന്നതെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് പ്രതിക്ക് ശിക്ഷ വിധിക്കുകയായിരുന്നു. വലിയ തോതിലുള്ള ചൂതാട്ട കടങ്ങള്‍ ഉള്ളതിനാല്‍ പ്രതി നിരാശയിലായിരുന്നുവെന്നാണ് റിപോര്‍ട്.
അതേസമയം, ഒരു വ്യക്തി ഉറങ്ങുകയാണോ എന്ന് ഫേഷ്യല്‍ റെകഗ്‌നിഷന്‍ സോഫ്റ്റ് വെയര്‍ പലപ്പോഴും കണ്ടെത്തുകയും അത്തരം സന്ദര്‍ഭങ്ങളില്‍ ഫോണിലേക്കുള്ള പ്രവേശനം നിരസിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇത് എങ്ങനെ പ്രവര്‍ത്തിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു.
Powered by Info News For You
Comments
Post a Comment