പ്രാക്ടികല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിപ്പിച്ച് മയക്കുമരുന്ന് നല്‍കി 17 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി

മീററ്റ്: (www.kvartha.com 07.12.2021) പ്രാക്ടികല്‍ പരീക്ഷയുടെ പേരില്‍ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നല്‍കി 17 വിദ്യാര്‍ഥിനികളെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ഇതുസംബന്ധിച്ച രക്ഷിതാക്കളുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

അധ്യാപകന്റെ നിര്‍ദേശാനുസരണം രാത്രി സമയത്തും സ്‌കൂളില്‍ തങ്ങിയ സിബിഎസ്ഇ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളാണ് പീഡനത്തിനിരയായത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ സ്വകാര്യ സ്‌കൂളില്‍ നവംബര്‍ 17നാണ് സംഭവം.

Asked to stay overnight at school for ‘practical exam', 17 Class 10 girls sedated, molested by teacher in UP, Molestation, Girl students, Teacher, Complaint, Parents, Allegation, National, News.

ക്ലാസിലിരുന്ന വിദ്യാര്‍ഥികള്‍ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ഭക്ഷണം നല്‍കിയ ശേഷമായിരുന്നു പീഡനം എന്നാണ് പരാതി. അന്നുരാത്രി സ്‌കൂളില്‍ തങ്ങിയ കുട്ടികള്‍ പിറ്റേദിവസമാണ് വീടുകളില്‍ തിരിച്ചെത്തിയത്. ക്ലാസില്‍ നടന്ന കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ വിദ്യാര്‍ഥികളെ കൊന്നുകളയുമെന്ന് അധ്യാപകന്‍ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ സ്‌കൂള്‍ ഉടമയായ അധ്യാപകന്‍ ഉള്‍പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ഇരകളായ രണ്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്ഥലം എംഎല്‍എ പ്രമോദ് ഉത്വലിനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. എംഎല്‍എ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുസാഫര്‍നഗര്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. അധ്യാപകനെതിരേയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് മുസാഫര്‍നഗര്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് അഭിഷേക് യാദവ് പറഞ്ഞു.

അതേസമയം തുടക്കത്തില്‍ പീഡനത്തെക്കുറിച്ച് വിവരം ലഭിച്ചിട്ടും പുര്‍കാസി പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും സ്‌കൂള്‍ അധികൃതരെ സംരക്ഷിച്ചുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പുര്‍കാസി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

Keywords: Asked to stay overnight at school for ‘practical exam', 17 Class 10 girls sedated, molested by teacher in UP, Molestation, Girl students, Teacher, Complaint, Parents, Allegation, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?