വൈറലാവാനുള്ള ശ്രമം ട്രാജെഡിയായി തീര്‍ന്നു; 12 അടി ഉയരത്തില്‍ നിന്ന് നവദമ്പതികള്‍ താഴേക്ക്, വീഡിയോ
റായ്പൂര്‍: (www.kvartha.com 13.12.2021) പലപ്പോഴും ബാക്കിയുള്ളവരുടെ മുന്നില്‍ വൈറലാകാനും വ്യത്യസ്തമാകാനുമുള്ള ചിലരുടെ നൂതനമായ ആശയങ്ങള്‍ അപകടത്തില്‍ കലാശിക്കാറുണ്ട്. അത്തരത്തില്‍ മാസ് ആക്കാന്‍ ശ്രമിച്ച് ദുരന്തമായി മാറിയ ഒരു എന്‍ട്രി വീഡിയോ ആണിപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്.
ഛത്തിസ്ഗഡിലെ റായ്പൂരില്‍ നിന്നുള്ള നവദമ്പതികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പൂത്തിരികള്‍ കത്തിക്കൊണ്ടിരിക്കുന്ന സ്‌റ്റേജിലേക്ക് ദീര്‍ഘവൃത്താകൃതിയിലുള്ള ഊഞ്ഞാല്‍ പോലെ തോന്നിക്കുന്ന സ്റ്റാന്‍ഡില്‍ ഉയര്‍ന്നുപൊങ്ങുന്നതിനിടെയാണ് അപകടം. പിറകില്‍ ഡാന്‍സെര്‍മാര്‍ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
അതിനിടെ 12 അടി ഉയരത്തില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ താഴേക്ക് വീണു. ഇവരെ രക്ഷിക്കാനായി ബന്ധുക്കളും അതിഥികളും സ്‌റ്റേജിലേക്ക് ഓടി. ഇരുവര്‍ക്കും നിസാര പരിക്കുമേറ്റു. തുടര്‍ന്ന് വിവാഹ വേദി പൂര്‍വസ്ഥിതിയിലാക്കി 30 മിനിറ്റിനുശേഷം വിവാഹ ചടങ്ങുകള്‍ തുടര്‍ന്നു.
അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇവന്റ് മാനേജ്മെന്റ് കമ്പനി ഏറ്റെടുത്തു.
Keywords: News, National, India, Video, Social Media, Marriage, Wedding turns nightmare! Bride and groom fall from swing, watch viral video hereUnfortunate accident at Raipur Wedding yesterday.
— Amandeep Singh 💙 (@amandeep14) December 12, 2021
Thank God all are safe.
source : https://t.co/yal9Wzqt2f pic.twitter.com/ehgu4PTO8f
Powered by Info News For You
Comments
Post a Comment