'ഗുജറാത് കലാപം നടക്കുമ്പോള്‍ ഏത് പാര്‍ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്'; 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയുടെ ചോദ്യ പേപെറില്‍ വെട്ടിലായി സിബിഎസ്ഇ, ഒടുവില്‍ മാപ്പ്
ന്യൂഡെല്‍ഹി: (www.kvartha.com 02.12.2021) 12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയുടെ ചോദ്യ പേപെറില്‍ ഗുജറാത് കലാപത്തെക്കുറിച്ചുള്ള ചോദ്യം വന്നതില്‍ ക്ഷമാപണവുമായി സി ബി എസ് ഇ. 12-ാം ക്ലാസ് സോഷ്യോളജി ടേം 1 പരീക്ഷയിലെ ചോദ്യമാണ് വിവാദത്തിലായത്. 2002ല്‍ ഗുജറാത് കലാപം നടക്കുമ്പോള്‍ ഏത് പാര്‍ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നതെന്നായിരുന്നു വിവാദമായ ചോദ്യം.
23-ാമത്തെ ചോദ്യമാണ് സി ബി എസ് ഇയെ കുഴപ്പത്തിലാക്കിയത്. കോണ്‍ഗ്രസ്, ബി ജെ പി, ഡെമോക്രാറ്റിക്, റിപബ്ലികന്‍ എന്നിങ്ങനെ നാല് ഓപ്ഷനുകളായിരുന്നു ഉത്തരങ്ങള്‍ക്കായി നല്‍കിയത്.
പരീക്ഷയിലെ പ്രസ്തുത ചോദ്യം അനുചിതമാണെന്നും സി ബി എസ് ഇയുടെ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതാണെന്നും സി ബി എസ് ഇ ആസ്ഥാനത്ത് നിന്നുള്ള ട്വീറ്റ് വിശദമാക്കുന്നു. ഈ ചോദ്യം പരീക്ഷ പേപെറില്‍ വരാനിടയായതില്‍ ഖേദിക്കുന്നുവെന്നും ഉത്തരവാദികള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്നും സി ബി എസ് ഇ വ്യക്തമാക്കി.
നിലവാരമുള്ളതും പാഠ്യ വിഷയങ്ങളെ ഊന്നിയുളളതുമാകണം ചോദ്യങ്ങള്‍ എന്നിരിക്കെയാണ് പരീക്ഷയ്ക്ക് വിവാദമായ ചോദ്യമെത്തുന്നത്. മതപരമായ ആളുകളുടെ തിരഞ്ഞെടുപ്പുകളെ ഒരു തരത്തിലും ചോദ്യം ചെയ്യുന്നതാവരുത് ചോദ്യങ്ങളെന്നും സി ബി എസ് ഇ നിര്‍ദേശമിരിക്കെയാണ് മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നിലയിലുള്ള ചോദ്യമെത്തുന്നത്.
എന്നാല്‍ ചോദ്യം പാഠഭാഗത്ത് നിന്ന് വ്യക്തമാക്കുന്നതാണെന്നാണ് ക്ഷമാപണത്തോടുള്ള ആളുകളുടെ പ്രതികരണം. വിവാദമായ പാഠഭാഗത്തിന്റെ ഭാഗത്തിന്റെ ചിത്രങ്ങളും മറുപടിയായി നല്‍കുന്നുണ്ട്. 12-ാം ക്ലാസിലെ സോഷ്യോളജി ടെക്സ്റ്റ് ബുകിലെ 141-ാം പേജിലാണ് പ്രസ്തുത ഭാഗം ഉള്‍പെടുത്തിയിരിക്കുന്നത്. കുട്ടികളെ പാഠ പുസ്തകത്തില്‍ പഠിപ്പിച്ചത് തന്നെയാണ് ചോദ്യത്തില്‍ വന്നതെന്നാണ് സി ബി എസ് ഇക്കെതിരെ ഉയരുന്ന വിമര്‍ശനം.
2002ല്‍ ഗുജറാതിലെ ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിന്റെ കോച് കത്തിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടിരുന്നു. കോച് കത്തിച്ചതിനെ തുടര്‍ന്ന് 59 തീര്‍ഥാടകര്‍ മരിച്ചിരുന്നു. 2012 ഫെബ്രുവരിയിലെ ക്ലോഷര്‍ റിപോര്‍ടില്‍, 2002ല്‍ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും മറ്റ് 63 പേരെയും പ്രോസിക്യൂഷന്‍ ചെയ്യാവുന്ന തെളിവുകളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തരാക്കി.
Keywords: News, National, India, New Delhi, Education, Examination, Apology, CBSE, Politics, Political party, CBSE apologises for Gujarat riots question in board paperA question has been asked in today's class 12 sociology Term 1 exam which is inappropriate and in violation of the CBSE guidelines for external subject experts for setting question papers.CBSE acknowledges the error made and will take strict action against the responsible persons
— CBSE HQ (@cbseindia29) December 1, 2021
Powered by Info News For You

Comments
Post a Comment