ഭീഷണിപ്പെടുത്തിയ യുവാവിനെ ഇന്‍സ്റ്റ സുഹൃത്തിന്റെ സഹായത്തോടെ 10-ാം ക്ലാസ് വിദ്യാര്‍ഥിനികള്‍ കൊന്ന് കുഴിച്ചുമൂടിയതായി പൊലീസ്


ചെന്നൈ: (www.kvartha.com 22.12.2021) സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്‍സ്റ്റ സുഹൃത്തിന്റെ സഹായത്തോടെ വിദ്യാര്‍ഥിനികള്‍ കൊന്ന് കുഴിച്ചുമൂടിയതായി പൊലീസ്. സംഭവത്തില്‍ രണ്ട് 10-ാം ക്ലാസ് വിദ്യാര്‍ഥിനികളെ കസ്റ്റഡിയിലെടുത്തു. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ: തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമാ തിരക്കഥയെ വെല്ലുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഈച്ചംകാട്ടുമേട് സ്വദേശിനികളായ രണ്ട് 10-ാം ക്ലാസ് വിദ്യാര്‍ഥിനികളെയാണ് കോളെജില്‍ പഠിക്കുന്ന പ്രേംകുമാര്‍(21) എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. 

News, National, India, Chennai, Crime, Social Media, Students, Girl Students, Police, Killed, Murder case, Tamil Nadu: Two Class 10 girls in custody over murder of a youth who blackmailed them


താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ പെണ്‍കുട്ടികളുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇതുവച്ച് ഇവരെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആരംഭിച്ചു.

കഴിഞ്ഞ ഒരു വര്‍ഷമായി ഭീഷണിപ്പെടുത്തി ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കയ്യില്‍ നിന്നും തട്ടിയെടുത്തു. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നുവെന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. തുടര്‍ന്നാണ് ഇന്‍സ്റ്റ സുഹൃത്തായ അശോകിന്റെ സഹായം പെണ്‍കുട്ടികള്‍ തേടിയത്.

ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിനോട് പ്രേംകുമാറിന്റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ഥിച്ചത്. തുടര്‍ന്ന് അശോകിന്റെ നിര്‍ദേശപ്രകാരം പണം നല്‍കാനെന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

Keywords: News, National, India, Chennai, Crime, Social Media, Students, Girl Students, Police, Killed, Murder case, Tamil Nadu: Two Class 10 girls in custody over murder of a youth who blackmailed them

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?