വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി 108 ആംബുലൻസ് ജീവനക്കാർ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 06.12.2021)
വീട്ടിൽ പ്രസവിച്ച യുവതിക്ക് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. ബളാൽ കല്ലൻചിറ കൽവീട്ടിൽ ബാലകൃഷ്ണൻ്റെ ഭാര്യ ശ്യാമള (35) ആണ് വീട്ടിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്.

   
Vellarikundu, Kasaragod, Kerala, News, Top-Headlines, Ambulance, Help, Health, Balal, 108 Ambulance staff come to the rescue of mother who gave birth to baby at home.



ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. ശ്യാമളയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനം കിട്ടാത്തതിനാൽ വീട്ടുകാർ കനിവ് 108 ആംബുലൻസിൻ്റെ സേവനം തേടുകയായിരുന്നു.

കൺട്രോൾ റൂമിൽ നിന്നുള്ള അത്യാഹിത സന്ദേശം ഉടൻ തന്നെ വെള്ളരിക്കുണ്ട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ആംബുലൻസ് ഡ്രൈവർ എസ് ഇ സനൂപ്, എമർജെൻസി മെഡികൽ ടെക്നീഷ്യൻ കെ വി ഗ്രേഷ്മ എന്നിവർ ഉടൻ തന്നെ സ്ഥലത്തേക്ക് തിരിച്ചു.

എന്നാൽ ആംബുലൻസ് എത്തുന്നതിന് മുൻപ് തന്നെ ശ്യാമള കുഞ്ഞിന് ജന്മം നൽകി. സ്ഥലത്തെത്തിയ ഉടനെ ഗ്രേഷ്മ കുഞ്ഞിൻ്റെ പൊക്കിൾകൊടി ബന്ധം വേർപെടുത്തി അമ്മയ്ക്കും കുഞ്ഞിനും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി.

അമ്മയെയും കുഞ്ഞിനെയും ഉടൻ തന്നെ സനൂപ് പരിയാരത്തുള്ള കണ്ണൂർ മെഡികൽ കോളജിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.


Keywords: Vellarikundu, Kasaragod, Kerala, News, Top-Headlines, Ambulance, Help, Health, Balal, 108 Ambulance staff come to the rescue of mother who gave birth to baby at home.


< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?