സംസ്ഥാനത്ത് 10 ദിവസത്തിനിടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു; പവന് 35680 രൂപ


തിരുവനന്തപുരം: (www.kvartha.com 02.12.2021) സംസ്ഥാനത്ത് 10 ദിവസത്തിനിടെ സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. വ്യാഴാഴ്ചത്തെ സ്വര്‍ണവില ബുധനാഴ്ചത്തെ സ്വര്‍ണവിലയെ അപേക്ഷിച്ച് മാറ്റമില്ലാതെ തുടരുന്നു. ബുധനാഴ്ച 4460 രൂപയായിരുന്നു ഒരു ഗ്രാമിന്റെ വില. പവന് 35680 രൂപയായിരുന്നു. വ്യാഴാഴ്ചയും ഒരു ഗ്രാം സ്വര്‍ണവില 4460 രൂപയും പവന് 35680 രൂപയും തന്നെയാണ്. 

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വര്‍ണവിലയില്‍ പവന് 4600 രൂപയിലധികം കുറവുണ്ടായി. നവംബര്‍ 23 നും 27 നും 4505 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ 10 ദിവസത്തിന് ഇടയിലെ ഏറ്റവും കുറഞ്ഞ നിരക്ക് കൂടിയാണ് വ്യാഴാഴ്ചത്തേത്. 

News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Price, Gold prices fall sharply in Kerala in 10 days; 35680 per sovereign


നവംബര്‍ 19 ലെ വിലയില്‍ നിന്ന് ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായ നവംബര്‍ 20 ന് ശേഷമാണ് സ്വര്‍ണവില മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്നത്. പിന്നീട് വീണ്ടും ഇടിഞ്ഞ് 4470 ല്‍ എത്തിയ ശേഷം വീണ്ടും ഉയര്‍ന്ന് 4505 ല്‍ എത്തി. ഇവിടെ നിന്നാണ് സ്വര്‍ണവില വീണ്ടും കുറഞ്ഞ് ബുധനാഴ്ച 4460 രൂപയിലെത്തിയത്. 

അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില  കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

Keywords: News, Kerala, State, Thiruvananthapuram, Gold, Gold Price, Business, Finance, Price, Gold prices fall sharply in Kerala in 10 days; 35680 per sovereign

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?