ആസ്‌ട്രേലിയന്‍ ക്രികെറ്റ് താരം ഷെയ്ന്‍ വോണിന് ബൈകപകടത്തില്‍ പരിക്ക്
സിഡ്‌നി: (www.kvartha.com 29.11.2021) ആസ്‌ട്രേലിയയുടെ ക്രികെറ്റ് ഇതിഹാസ താരം ഷെയ്ന്‍ വോണിന് വാഹനാപകടത്തില്‍ പരിക്ക്. മകന്‍ ജാക്സണോടൊപ്പം ബൈകില്‍ സഞ്ചരിക്കവെയാണ് അപകടം. ബൈകില്‍ നിന്ന് തെന്നിവീണ വോണും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
താരം തന്നെയാണ് വണ്ടി ഓടിച്ചത്. അപകടത്തിന് പിന്നാലെ ഉടന്‍ തന്നെ 52 കാരനായ വോണിനെയും മകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകളില്‍ പരിക്ക് ഗുരുതരമല്ലെന്നറിഞ്ഞു.
എന്നാല്‍ പിറ്റേ ദിവസം നല്ല വേദന അനുഭവപ്പെട്ടതായി വോണ്‍ പ്രതികരിച്ചു. 15 മീറ്ററിലധികം ബൈക് തെന്നിമാറിയതിനെ തുടര്‍ന്ന് താരത്തിന്റെ ഇടുപ്പിനും കാലിനും കണങ്കാലിനും പരിക്കേറ്റു. മകനാണ് അദ്ദേഹത്തെ പരിചരിച്ചുവരുന്നത്.
ഡിസംബര്‍ എട്ടുമുതല്‍ ബ്രിസ്‌ബേനില്‍ ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരയ്ക്ക് കമന്ററി പറയാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മുന്‍ ആസ്‌ട്രേലിയ സ്പിനര്‍.
Powered by Info News For You

Comments
Post a Comment