അറയ്ക്കല്‍ സുല്‍ത്വാൻ ആദിരാജ മറിയുമ്മ അന്തരിച്ചു
കണ്ണൂര്‍: (www.kvartha.com 29.11.2021) അറയ്ക്കല്‍ സുല്‍ത്വാൻ ആദിരാജ മറിയുമ്മ എന്ന ചെറിയ ബീക്കുഞ്ഞി ബീവി (87) അന്തരിച്ചു. അറയ്ക്കല്‍ രാജകുടുംബത്തിന്റെ നാല്പതാമത് സ്ഥാനിയായിരുന്നു. 39-ാമത്തെ ഭരണാധികാരി സുല്‍ത്വാൻ അറയ്ക്കല്‍ ആദിരാജ ഫാത്വിമ മുത്തുബീവിയുടെ വിയോഗത്തെ തുടര്‍ന്ന് 2019 മെയിലാണ് മറിയുമ്മ ഭരണാധികാരിയാകുന്നത്.
കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കല്‍. ആദ്യകാലം മുതല്‍ക്കേ അറയ്ക്കല്‍ രാജവംശത്തിന്റെ അധികാര കൈമാറ്റം നടക്കുന്നത് ആണ്‍, പെണ്‍ വ്യത്യാസമില്ലാതെയാണ്. തറവാട്ടിലെ ഏറ്റവും മൂത്ത പുരുഷനോ സ്ത്രീക്കോ ആണ് അധികാരം ലഭിക്കുക.
അധികാരം ലഭിക്കുന്ന പുരുഷന് ആലിരാജ എന്നും സ്ത്രീക്ക് അറയ്ക്കല്‍ ബീവി എന്നുമാണ് സ്ഥാനപ്പേര്. അറയ്ക്കല്‍ ഭരണാധികാരി അറയ്ക്കല്‍ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ്.
മദ്രാസ് പോര്‍ട് അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായിരുന്ന പരേതനായ എ പി ആലിപ്പി എളയയുടെ ഭാര്യയാണ് മറിയുമ്മ. മദ്രാസ് പോര്‍ട് സൂപ്രണ്ട് ആദിരാജ അബ്ദുല്‍ ഷുകൂര്‍, ആദിരാജ നസീമ, ആദിരാജ റഹീന എന്നിവര്‍ മക്കളാണ്.
സംസ്‌കാരം വൈകിട്ട് കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നടക്കും.
Keywords: Arakkal Beevi Adhiraja Mariyumma passed away, Kannur, News, Obituary, Dead, Muslim, Kerala.
Powered by Info News For You
Comments
Post a Comment