ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി ഒന്നാംവര്‍ഷ പരീക്ഷാഫലം പുനർമൂല്യനിർണയത്തിന് ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം

തിരുവനന്തപുരം: (www.kvartha.com 27.11.2021) ഹയര്‍ സെകന്‍ഡറി, വൊകേഷനല്‍ ഹയര്‍ സെകന്‍ഡറി ഒന്നാംവര്‍ഷ (പ്ലസ് വൺ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് പരീക്ഷയുടെ ഫലം keralaresults(dot)nic(dot)in അല്ലെങ്കിൽ dhsekerala(dot)gov(dot)in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി പരിശോധിക്കാം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് വഴിയാണ് വിവരം പുറത്ത് വിട്ടത്.

News, Top-Headlines, Kerala, Education, Result, Examination, Website, School, Application, Higher Secondary, Plus One, Revaluation, Higher Secondary and Vocational Higher Secondary first year results published; Applications for revaluation can be submitted until December 2.

സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 18 വരെയാണ് പ്ലസ് വൺ പരീക്ഷ നടന്നത്. ഓഫ് ലൈനായാണ് പരീക്ഷ സംഘടിപ്പിച്ചത്. കോവിഡിന്റെ പ്രതിസന്ധികൾക്കിടയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പരീക്ഷ. നാല് ലക്ഷത്തോളം വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. പരീക്ഷ കഴിഞ്ഞു ഒരു മാസത്തിനുള്ളിൽ ആണ് ഫലം പ്രഖ്യാപിച്ചത്.

വിദ്യാർഥികൾക്ക് സ്കൂൾ തലത്തിലുള്ള ഫലം results(dot)kite(dot)kerala(dot)gov(dot)in, results(dot)itschool(dot)gov(dot)in, prd(dot)kerala(dot)gov(dot)in എന്നീ വെബ്സൈറ്റുകൾ സന്ദർശിച്ച് പരിശോധിക്കാം. പുനർമൂല്യനിർണയം, ഉത്തരക്കടലാസിന്റെ പകർപ്പ്, സൂക്ഷ്മ പരിശോധന എന്നിവയ്ക്കായി ഡിസംബർ രണ്ടിനകം വിദ്യാർഥികൾ അപേക്ഷിക്കണം. പ്രിൻസിപൽമാർ ഡിസംബർ മൂന്നിനകം അപേക്ഷ അപ്‌ലോഡ് ചെയ്യണം. പുനർമൂല്യനിർണയത്തിന് 500 രൂപയും, സൂക്ഷ്മ പരിശോധയ്ക്ക് 100 രൂപയും, ഫോടോകോപിക്ക് 300 രൂപയുമാണ് പേപർ ഒന്നിന് ഫീസ്. ഫലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം.

Keywords: News, Top-Headlines, Kerala, Education, Result, Examination, Website, School, Application, Higher Secondary, Plus One, Revaluation, Higher Secondary and Vocational Higher Secondary first year results published; Applications for revaluation can be submitted until December 2.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?