ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി; ബദിയാറു ജടാധാരി ദേവസ്ഥാനത്തെ വിലക്ക് ലംഘിച്ച് പി കെ എസ്, സി പി എം നേതാക്കള്‍

കാസർകോട്: (www.kasargodvartha.com 16.11.2021) ദളിതര്‍ക്ക് ക്ഷേത്ര പ്രവേശനം നിഷേധിച്ചതായി പരാതി. പെര്‍ള സ്വര്‍ഗയിലെ ബദിയാറു ജടാധാരി ദേവസ്ഥാനത്താണ് പ്രവേശനം നിഷേധിച്ചതായി പരാതിയുള്ളത്. ഇതിനെതിരെ ദേവസ്ഥാനത്തിൻ്റെ 18 പടികളില്‍ പി കെ എസ്, സി പി എം നേതാക്കള്‍ വിലക്ക് ലംഘിച്ച് പ്രവേശിച്ചു.

   
Kasaragod, Kerala, News, Top-Headlines, Temple, Complaint, SC/ST, CPM, Leader, President, Secretary, Enmakaje, Complaint of discrimination; SC community, CPM leaders enter Jatadhari temple.



പട്ടികജാതി ക്ഷേമസമിതി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം കെ പണിക്കര്‍, സെക്രടറി ബി എം പ്രദീപ്, ജോ. സെക്രടറി ചന്ദ്രന്‍ കൊക്കാല്‍, ഏരിയ സെക്രടറി സദാനന്ദ ഷേണി, സി പി എം കാട്ടുകുക്കെ ലോകല്‍ സെക്രടറി അഡ്വ. ചന്ദ്രമോഹന്‍, പരാതിക്കാരനായ കൃഷ്ണ മോഹന പൊസലിയ, എസ് എഫ് ഐ കാട്ടുകുക്കെ ലോകല്‍ സെക്രടറി എസ് ഗിരീഷ് എന്നിവരാണ് പ്രവേശനം ലംഘിച്ച് ക്ഷേത്രത്തില്‍ കടന്നത്.

ഉന്നത സമുദായമായ ഭട്ട് സമുദായക്കാർക്കാണ് ക്ഷേത്രത്തിൻ്റെ നടത്തിപ്പു ചുമതല. ക്ഷേത്രത്തിലെ പൊതുവഴിയിലൂടെ ദളിതര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്നാണ് പരാതി. ദളിതരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യമുയര്‍ന്നതോടെ മുഖ്യകവാടം മൂന്നുവര്‍ഷമായി ക്ഷേത്ര ഭാരവാഹികൾ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് പറയുന്നത്. ഇതു കാരണം പുറത്തെ വഴിയിലൂടെയാണ് സമരക്കാർ അകത്തു കടന്നത്.

എന്‍മകജെ പഞ്ചായത്തിലാണ് ദേവസ്ഥാനം നിലകൊള്ളുന്നതെന്നും ഇതിന്റെ ഭാരവാഹികൾ ബി ജെ പി അനുഭാവമുള്ള കുടുംബത്തില്‍പ്പെട്ടവരാണെന്നും പി കെ എസ് പ്രവർത്തകർ പറയുന്നു. ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമുള്ള നടവഴിയിലൂടെ ദളിത് വിഭാഗക്കാർക്കും പ്രവേശനം നൽകുക, ക്ഷേത്രത്തിൽ കാണിക്ക നേരിട്ട് നല്‍കാന്‍ അനുമതി നല്‍കുക, ഉത്സവസമയത്ത് ജാതി പേര് വിളിച്ചുള്ള ഭക്ഷണവിതരണം അവസാനിപ്പിക്കുക, എല്ലാവര്‍ക്കുമൊപ്പം ഭക്ഷണം കഴിക്കാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ദളിത്- സി പി എം സംഘടനകൾ ആവശ്യപ്പെടുന്നത്.

അതേ സമയം ക്ഷേത്രത്തിൽ എല്ലാ വിഭാഗക്കാർക്കും പ്രവേശനം അനുവദിക്കുന്ന കാര്യത്തിൽ പഴയ തലമുറയിൽപ്പെട്ട ചിലർക്ക് മാത്രമാണ് എതിർപ്പുള്ളതെന്നും തർക്കം പരിഹരിക്കുന്നതിന് അഭിപ്രായ സമന്വയം ഉണ്ടാക്കുന്നതിൻ്റെ ഭാഗമായാണ് രണ്ട് വർഷമായി ക്ഷേത്രം അടച്ചിട്ടിരിക്കുന്നതെന്നുമാണ് നടത്തിപ്പുകാരുടെ വിശദീകരണം. ജാതിവിവേചനം പാടില്ലെന്ന് തന്നെയാണ് സമുദായത്തിലെ പുതു തലമുറയുടെ നിലപാടെന്നും ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറയുന്നു.


Keywords: Kasaragod, Kerala, News, Top-Headlines, Temple, Complaint, SC/ST, CPM, Leader, President, Secretary, Enmakaje, Complaint of discrimination; SC community, CPM leaders enter Jatadhari temple.

< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?