കേരള സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസി ചുമതലയേറ്റു; പദവിയിൽ ഇത് രണ്ടാമൂഴം

തിരുവനന്തപുരം: (www.kvartha.com 04.11.2021) സംസ്ഥാന ഹജ്ജ് കമിറ്റി ചെയര്‍മാനായി സി മുഹമ്മദ് ഫൈസി വീണ്ടും ചുമതലയേറ്റു. പുതിയ കമിറ്റിയുടെ പ്രഥമയോഗത്തിലാണ് അദ്ദേഹം ചുമതലയേറ്റത്. മന്ത്രി വി അബ്​ദുർ റഹ്​മാന്‍റെ അധ്യക്ഷതയില്‍ ബുധനാഴ്ച തിരുവനന്തപുരത്ത് ചേര്‍ന്ന ഹജ്ജ് കമിറ്റി യോഗമാണ് ചെയര്‍മാനായി സി മുഹമ്മദ് ഫൈസിയെ തെരഞ്ഞെടുത്തത്. 2018 – 21 വര്‍ഷ കമിറ്റിയുടെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് കമിറ്റി പുനസംഘടിപ്പിച്ച് കഴിഞ്ഞ മാസം സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു.

പ്രസൈഡിങ് ഓഫീസര്‍, ഗവണ്മെന്റ് അഡിഷണല്‍ സെക്രടറി ശൈൻ എ ഹഖ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു. കമിറ്റി അംഗവും പറവൂര്‍ മുന്‍സിപാലിറ്റി വൈസ് ചെയര്‍മാനുമായ സഫര്‍ കായലാണ് സി മുഹമ്മദ് ഫൈസിയുടെ പേര് ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. താനൂര്‍ മുന്‍സിപാലിറ്റി കൗണ്‍സിലര്‍ പി ടി അക്ബര്‍ പിന്താങ്ങി. തുടര്‍ന്ന് എല്ലാ അംഗങ്ങളും പിന്തുണച്ച് ഐകകണ്‌ഠ്യേന ചെയര്‍മാനെ തെരഞ്ഞെടുക്കുകയായിരുന്നു

കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റും മര്‍കസ് ജനറല്‍ മാനജറും സിറാജ് ദിനപത്രം പബ്ലിഷറും ശ്രദ്ധേയനായ എഴുത്തുകാരനും വാഗ്മിയുമാണ് സി മുഹമ്മദ് ഫൈസി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര കൂടിയാലോചനാ സമിതി അംഗമാണ്. ഇൻഡ്യയിലാകെ ആയിരക്കണക്കിന് മദ്‌റസകള്‍ നടത്തുന്ന ഡല്‍ഹി ആസ്ഥാനമായുള്ള ഇസ്ലാമിക് എജ്യുകേഷന്‍ ബോര്‍ഡ് ഓഫ് ഇൻഡ്യ, ഇൻഗ്ലീഷ് മീഡിയം സ്‌കൂളുകളുടെ കൂട്ടായ്മയായ ഐഡിയല്‍ അസോസിയേഷന്‍ ഫോര്‍ മൈനോരിറ്റി എജ്യുകേഷന്‍ എന്നിവകളില്‍ എക്സിക്യൂടീവ് അംഗമായും പ്രവര്‍ത്തിക്കുന്നു. കേരള വഖ്ഫ് ബോര്‍ഡ് അംഗമായി നേരത്തെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Thiruvananthapuram, News, Hajj, Minister, Kerala, Kozhikode, SSF, President, UAE, C Mohammad Faizi re-elected as Chairman of Kerala State Hajj Committee.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത് പന്നൂര്‍ സ്വദേശിയാണ്. പ്രമുഖ പണ്ഡിതനായിരുന്ന നെടിയനാട് സി അബ്ദുര്‍റഹ്‌മാന്‍ മുസ്ലിയാരുടെ മകനായി 1955 ല്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക പഠനം. പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ നിന്ന് ഫൈസി ബിരുദം നേടി. ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ലീഡര്‍ഷിപ് ട്രെയ്‌നിംഗ് പഠനം പൂര്‍ത്തിയാക്കി. കാലികറ്റ് യൂനിവേഴ്സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ബിരുദവും മൗലാനാ ആസാദ് നാഷണല്‍ യൂനിവേഴ്സിറ്റിയില്‍ നിന്ന് ഉറുദു സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ്, എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രടറി തുടങ്ങിയ പദവികള്‍ നേരത്തെ വഹിച്ചിട്ടുണ്ട്. മര്‍കസ് ശരീഅ കോളജില്‍ ദീര്‍ഘകാലമായി സീനിയര്‍ പ്രൊഫസറാണ്. ബഹുഭാഷാ പണ്ഡിതനാണ്. ജോര്‍ദാന്‍, ഈജിപ്ത്, മലേഷ്യ, യു എ ഇ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന നിരവധി രാജ്യാന്തര സമ്മേളനങ്ങളില്‍ ഇൻഡ്യയെ പ്രതിനിധീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും അറബ് ലോകത്തുമായി നിരവധി പ്രഭാഷണങ്ങള്‍ നടത്തി. ഖുര്‍ആന്‍ പഠനവും പാരായണവും, ഇൻഡ്യൻ  ഭരണഘടനയും ശരീഅത്തും, പ്രബോധകന്‍ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

സംസ്ഥാന വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി കെ ഹംസ, പി വി അബ്ദുല്‍ വഹാബ് എം പി, പി ടി എ റഹീം എം എല്‍ എ, മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ, സഫര്‍ കായല്‍, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി, ഉമര്‍ ഫൈസി മുക്കം, അഡ്വ. മൊയ്തീന്‍ കുട്ടി, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കെ എം മുഹമ്മദ് കാസിം കോയ, ഐ പി അബ്ദുല്‍ സലാം, ഡോ. പി എ സഈദ് മുഹമ്മദ് എന്നിവരാണ് നിലവിലെ സംസ്ഥാന ഹജ്ജ് കമിറ്റി അംഗങ്ങള്‍. മലപ്പുറം ജില്ലാ കലക്ടര്‍ എക്സ് ഒഫീഷ്യോ അംഗമാണ്.



Keywords: Thiruvananthapuram, News, Hajj, Minister, Kerala, Kozhikode, SSF, President, UAE, C Mohammad Faizi re-elected as Chairman of Kerala State Hajj Committee.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?