മാസങ്ങൾക്ക് മുമ്പ് വിവാഹിതയായ യുവതി ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ; ആരോപണവുമായി സഹോദരൻ
പാലക്കാട്: (www.kvartha.com 27.11.2021) മാസങ്ങൾക്ക് മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ധോണി ഉമ്മിണി പുത്തൻവീട്ടിൽ അബ്ദുർ റഹ്‌മാൻ - ഖമർ ലൈല ദമ്പതികളുടെ മകൾ നഫ്‌ല (19) ആണ് മരിച്ചത്. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യയാണ്.
മുജീബ് പുറത്തുപോയി വെള്ളിയാഴ്ച രാത്രി എട്ടരയോടെ വീട്ടിലെത്തിയപ്പോൾ മുറി അടച്ചിട്ട നിലയിലായിരുന്നെന്നും വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്ന് വാതിൽ തകർത്ത അകത്ത് കടന്നപ്പോൾ നഫ്‌ലയെ മരിച്ച നിലയിൽ കാണുകയും ആയിരുന്നെന്നാണ് വീട്ടുകാർ പറയുന്നതെന്ന് പൊലീസ് അറിയിച്ചു.
ഉടൻ പത്തിരിപ്പാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റ് മോർടെം നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച ഖബറടക്കി.
അതേസമയം ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ലയുടെ മരണമെന്ന് യുവതിയുടെ സഹോദരൻ നഫ്‌സൽ ആരോപിച്ചു. മരണവുമായി ബന്ധപ്പെട്ട് നഫ്‌സൽ വെള്ളിയാഴ്ച രാവിലെ മങ്കര പൊലീസിൽ മൊഴി നൽകി. ശനിയാഴ്ച ഡി വൈ എസ് പിക്ക് പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.
Powered by Info News For You

Keywords: Kerala, Top-Headlines, News, Palakkad, Death, Found Dead, Bride, Grooms, Husband, Marriage, Wedding, Hospital, Police, Complaint, Brother, Young woman found dead.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment