ഫുട്ബോൾ മാമാങ്കത്തിന് ഇനി ഒരു വർഷം; ഖത്വർ ലോകകപ് കൗണ്ട്ഡൗണിന് കികോഫ്

ദോ​ഹ: (www.kvartha.com 21.11.2021) ഖത്വർ ലോകകപിന് ഇനി ഒരു വർഷത്തിന്റെ ദൂരം മാത്രം. കാ​ൽ​പ​ന്ത്​ ഉ​ത്സ​വ​ത്തി​‍ന്റെ ഒ​രു​ വ​ർ​ഷ കൗണ്ട്ഡൗണിന് ഖത്വ​റും ഫു​ട്​​ബാ​ൾ ലോ​ക​വും സ​ജ്ജ​മാ​യി. 2022 ന​വം​ബ​ർ 21ന്​ ​കി​കോ​ഫ്​ കു​റി​ക്കു​ന്ന ഫി​ഫ ലോ​ക​ക​പി​ലേ​ക്കു​ള്ള ഒരു വർഷത്തെ കൗണ്ട്ഡൗൺ അടയാളപ്പെടുത്താൻ ദോഹ കോർണിഷിൽ സജ്ജമാക്കിയ വമ്പന്‍ ക്ലോക് ഇടംപിടിക്കും. ഞായറാഴ്ച പ്രാദേശിക സമയം രാത്രി 8.30ന് ക്ലോക് ചലിച്ച് തുടങ്ങും.

  
Doha, Qatar, News, Football, World Cup, Top-Headlines, France, Japan, Fifa, Qatar World Cup 2022 countdown begins.



ഖത്വ​റി​‍ൻറ ഹൃ​ദ​യ​മാ​യ ദോഹ കോര്‍ണിഷില്‍ അരമണിക്കൂര്‍ നീളുന്ന പ്രത്യേക ചടങ്ങുകളോടെയാണ് ഒരു വര്‍ഷത്തെ കൗണ്ട്ഡൗണ്‍ ആരംഭിക്കുക. കൗണ്ട്ഡൗൺ ആഘോഷത്തിൽ ആഗോള തലത്തിലുള്ള ഫുട്‌ബോൾ ആരാധകർക്ക് വെർച്വലായി പങ്കെടുക്കാമെന്ന് പ്രാദേശിക സംഘാടകരായ സുപ്രീം കമീറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി വ്യക്തമാക്കി. 'ജോയിൻ ദ ബീറ്റ്' എന്ന തലക്കെട്ടിലാണ് ആഘോഷ പരിപാടികളുടെ തൽസമയ സംപ്രേഷണം. ഫിഫ​യുടെ യുട്യൂ​ബ്​ ചാ​നൽ വ​ഴി​യും www(dot)qatar2022(dot)qa എന്ന വെബ്‌സൈറ്റിലൂടെയും ആഘോഷങ്ങൾ തൽസമയം കാണാം. ആരാധകർക്ക് വേൾഡ്കപ് എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സന്തോഷം പങ്കുവയ്ക്കാം. ഡ്രോൺ ഷോ ആണ് പരിപാടികളിലെ മുഖ്യ ഇനം. ച​ട​ങ്ങി​ൽ
വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും​ പ്ര​വേ​ശ​നം.

ഞായ​റാ​ഴ്​​ച രാ​ത്രി​യോ​ടെ ച​ലി​ച്ചു തു​ട​ങ്ങു​ന്ന ഔ​ദ്യോ​ഗി​ക കൗ​ണ്ട്​ഡൗ​ൺ ​ക്ലോ​ക്​ 2022 ന​വം​ബ​ർ 21ന്​ ​അ​ൽ​ബെ​യ്​​ത്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ലോ​ക​ക​പ്​ ഉ​ദ്​​ഘാ​ട​ന മ​ത്സ​ര​ത്തി​ൻറ കി​കോ​ഫ്​ വി​സി​ൽ മു​ഴ​ങ്ങു​ന്ന​തു​വ​രെ വി​ശ്വ​മേ​ള​യു​ടെ അ​ട​യാ​ള​മാ​യി തു​ട​രും. 'ഭൂ​മി​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ ക​ളി​യി​ലേ​ക്ക്​ ലോ​കം അ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഔ​ദ്യോ​ഗി​ക കൗ​ണ്ട്​ഡൗ​ൺ ​ക്ലോ​ക്​ തെ​ളി​യു​​മ്പാ​ൾ ന​മ്മു​ടെ ആ​വേ​ശം കൂ​ടു​ത​ൽ യാ​ഥാ​ർ​ത്ഥ്യ​മാ​വും' - ഔ​ദ്യോ​ഗി​ക ​ക്ലോ​ക്​ സ്​​ഥാ​പി​ക്കു​ന്ന ഹ​ബ്​​ലോ​ട്​ ബ്രാ​ൻ​ഡ്​ അം​ബാ​സ​ഡ​റും 1998 ഫ്ര​ഞ്ച്​ ലോ​ക​ചാ​മ്പ്യ​ൻ ടീം ​അം​ഗ​വു​മാ​യ മാ​ഴ്​​സ​ൽ ഡി​സൈ​ലി പ​റ​ഞ്ഞു.


ഫിഫ ലോകകപിന് ആതിഥ്യം വഹിക്കുന്ന ആദ്യ അറബ് രാജ്യമെന്ന ഖ്യാതിയോടെയാണ് ഖത്വ​ര്‍ തയ്യാറെടുക്കുന്നത്. രണ്ടാം തവണയാണ് ഏഷ്യ ലോകകപിന് വേദിയാകുന്നത്. ആദ്യത്തേത് ജപാനിലും ദക്ഷിണകൊറിയയിലുമായി 2002ലാണ് നടന്നത്. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്വ​റിന്റെ വിവിധ ഭാഗങ്ങളിലായുള്ള എട്ട് സ്‌റ്റേഡിയങ്ങളാണ് ലോകകപിന് വേദിയാകുന്നത്. 10 വർഷം നീണ്ട
ഖത്വ​റിന്റെ ലോകകപ് തയാറെടുപ്പുകൾ അവസാന ഘട്ടത്തിലെത്തി നിൽക്കുമ്പോൾ മധ്യപൂർവ ദേശവും അറബ് മേഖലയും പ്രഥമ ഫിഫ ലോകകപിനായി ഒരുങ്ങി കഴിഞ്ഞു. ലോ​ക​കപി​ൻറ എ​ട്ടു​ വേ​ദി​ക​ളും
മ​ത്സ​ര​സ​ജ്ജ​മായി. ഓ​രോ സ്​​റ്റേ​ഡി​യ​ത്തെ​യും വ​ല​യം ചെ​യ്​​ത്​ ഏ​ഴും എ​ട്ടും പ​രി​ശീ​ല​ന മൈ​താ​ന​ങ്ങ​ളും ഒ​രു​ങ്ങി. സാങ്കേതികതയിലും സുരക്ഷാകാര്യത്തിലുമൊക്കെ ലോകത്തെ അമ്പരപ്പിക്കാന്‍ ഒരുങ്ങുകയാണ് ഖത്വര്‍.


Keywords: Doha, Qatar, News, Football, World Cup, Top-Headlines, France, Japan, Fifa, Qatar World Cup 2022 countdown begins.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?