കേരള ബാലസാഹിത്യ അകാഡെമി പുരസ്‌കാരം പ്രഖ്യാപിച്ചു; അവാര്‍ഡിനര്‍ഹരായി രമേഷ് കൊടക്കാടനും വാസു അരീക്കോടിനും
തൃശൂര്‍: (www.kvartha.com 22.11.2021) കേരള ബാലസാഹിത്യ അകാഡെമി 2020 പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. കവിതാ, കഥ വിഭാഗത്തില്‍ രമേഷ് കൊടക്കാടനും വാസു അരീക്കോടിനുമാണ് പുരസ്‌ക്കാരങ്ങള്‍. രമേഷ് കൊടക്കാടന്റെ 'പുള്ളിക്കുട'യും വാസു അരീക്കോടിന്റെ 'സ്വര്‍ണ ചിറകുള്ള കാക്ക'യുമാണ് അവാര്‍ഡിനര്‍ഹമായ കൃതികള്‍.
തമ്പുരാട്ടിക്കല്ല് സ്വദേശിയായ രമേഷ് മുണ്ടേരി ഗവ. ഹൈസ്‌കൂള്‍ അധ്യാപകനാണ്. വാടെര്‍ അതോറിറ്റി യില്‍ നിന്നും റിടയേര്‍ഡ് ഉദ്യോഗസ്ഥനായ വാസു അരീക്കോട് സ്വദേശിയാണ്. നവംബര്‍ 27 ന് തൃശൂര്‍ സാഹിത്യ അകാഡെമിയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌ക്കാരങ്ങള്‍ സമ്മാനിക്കും
Keywords: Thrissur, News, Kerala, Award, Story, Poem, Ramesh Kodakkadan, Vasu Areekode, Kerala Balasahitya Akademi award to Ramesh Kodakkadan and Vasu Areekode
Powered by Info News For You


Comments
Post a Comment