സുനാമി ദുരന്തം; ഏറ്റവും വലിയ രാക്ഷസത്തിരമാലകള്‍ താണ്ഡവമാടി ലോക ജനതയ്ക്കുമേല്‍ നാശം വിതച്ച ആ ദിനത്തെ ലോകം വേദനയോടെ ഓര്‍ക്കുന്നു
ന്യൂഡെല്‍ഹി: (www.kvartha.com 05.11.2021) ലോക സുനാമി ബോധവല്‍ക്കരണ ദിനം. ലക്ഷക്കണക്കിന് പേരുടെ ജീവനും ജീവിതവും നിമിഷനേരം കൊണ്ട് കടലിലേക്ക് കൊണ്ടുപോയ ദിവസം. ഏറ്റവും വലിയ രാക്ഷസത്തിരമാലകള്‍ താണ്ഡവമാടി ലോക ജനതയ്ക്കുമേല്‍ നാശം വിതച്ച ആ ദിനത്തെ ലോകം വേദനയോടെ ഓര്‍ക്കുന്നു. 2004 ഡിസംബര്‍ 26നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമിതിരമാലകള്‍ ആഞ്ഞടിച്ചത്. ഇന്‍ഡോനേഷ്യ, ഇന്‍ഡ്യ, ശ്രീലങ്ക, മാലിദ്വീപുകള്‍, തായ് ലാന്റ് എന്നീ രാജ്യങ്ങളിലാണ് സുനാമി ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ വിതച്ചത്.
12ഓളം രാജ്യങ്ങളില്‍ നിന്നുള്ള 225,000ത്തോളം പേരെയാണ് കടലിലേക്ക് കൊണ്ടുപോയത്. ക്രിസ്മസ് പിറ്റേന്ന്, 2004 ഡിസംബര്‍ 26ന് ആണ് ലോകത്തെ കണ്ണീരിലാഴ്ത്തിയ സുനാമി തിരമാലകള്‍ ഏഷ്യയുടെ പല ഭാഗങ്ങള്‍ക്കുമൊപ്പം ഇന്‍ഡ്യന്‍ തീരത്തും കനത്ത നാശം വിതച്ച് കടന്നുപോയത്. സുനാമി ദുരന്തം നടന്നത് ഡിസംബര്‍ 26നാണെങ്കിലും ഐക്യരാഷ്ട്രസഭ നവംബര്‍ അഞ്ചിനാണ് 'ലോക സുനാമി അവേര്‍നസ് ദിന'മായി ആചരിക്കുന്നത്.
2015 മുതലാണ് ഐക്യരാഷ്ട്രസഭ ഈ ദിവസം സുനാമിയെക്കുറിച്ച് അവബോധമുണ്ടാക്കാനും പഠനങ്ങള്‍ നടത്താനുമുള്ള ദിവസമായി തിരഞ്ഞെടുക്കുന്നത്. സുനാമി എന്ന പ്രകൃതി ദുരന്തത്തെക്കുറിച്ച് ആഴത്തിലുള്ള പഠനത്തിനും ഇതുണ്ടായാല്‍ പെട്ടെന്നു തന്നെ കണ്ടെത്താനുള്ള സാങ്കേതിക സംവിധാനങ്ങളുടെ വികസനത്തിനും സംഭവം വഴിവച്ചു.
Keywords: New Delhi, News, National, Trending, Tsunami, Sea, November 5 World Tsunami Awareness Day
Powered by Info News For You

Comments
Post a Comment