ഫാര്‍മിംഗ് ഹാന്‍ഡ് ബുക് ഒരുക്കി ഹാബിറ്റാറ്റ് സ്‌കൂള്‍ ശാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍

ഖാസിം ഉടുമ്പുന്തല

ശാര്‍ജ: (www.kvartha.com 10.11.2021) ശാര്‍ജ പുസ്തകമേളയില്‍ ആദ്യമായി ഒരു യുഎഇ വിദ്യാഭ്യാസ സ്ഥാപനം അവരുടെ പ്രകൃതി സ്‌നേഹത്തെ അടയാളപ്പെടുത്തി പുസ്തകം ഇറക്കി. അജ്മാന്‍ ഹാബിറ്റാറ്റ് സ്‌കൂളാണ് ഈ അപൂര്‍വ ബഹുമതി സ്വന്തമാക്കിയത്. കഴിഞ്ഞ പത്തു വര്‍ഷം കൊണ്ട് അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ മാനേജ്മെന്റും ഒരുമിച്ച് രചിച്ച കാര്‍ഷിക ചരിത്രത്തെ അടയാളപ്പെടുത്തുകയാണ് ഫാര്‍മിംഗ് ഹാന്‍ഡ് ബുക് ഫോര്‍ എന്റുസിയാസ്റ്റ്‌സ് ആന്‍ഡ് സ്‌കൂള്‍സ് ഇന്‍ ദി യുഎഇ (Farming hand book for enthusiasts and schools in the UAE) എന്ന പുസ്തകം. 

മണ്ണിനെയും കൃഷിയെയും സ്‌നേഹിക്കുന്ന യുഎഇ വിദ്യാര്‍ഥികള്‍ക്കുള്ള ഈ കൈപ്പുസ്തകം ഹാബിറ്റാറ്റ് സ്‌കൂളില്‍ എങ്ങനെയാണ് വിദ്യാര്‍ഥികള്‍ പ്രകൃതിയെയും ജീവ ജാലങ്ങളെയും സ്‌നേഹിക്കുന്നതെന്നു ബോധ്യപ്പെടുത്തുന്നു. പ്രകൃതിയില്‍ നിന്നുമുള്ള പാഠങ്ങള്‍ വിദ്യാര്‍ഥികളുടെ മനസില്‍ മണ്ണിനോടുള്ള സ്‌നേഹം വര്‍ധിപ്പിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിദ്യാലയ അധികൃതര്‍ കാമ്പസില്‍ സസ്യങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ തുനിഞ്ഞത്. 

Sharjah, News, Gulf, World, School, Education, Students, Book, Habitat School prepares Farming Handbook at Sharjah International Book Fair

ഇന്നൊരു പൂങ്കാവനമായി കാമ്പസ് അങ്കണം മാറുമ്പോള്‍ മരുഭൂമി മലര്‍വാടിയായത് എങ്ങനെയെന്ന് പറഞ്ഞു തരുകയാണ് ഈ പുസ്തകം. നമുക്കെങ്ങനെ ഭക്ഷ്യ വിഭവങ്ങള്‍ പ്രകൃതിയില്‍ നിന്നും ലഭിക്കുന്നു എന്ന് ഓരോ കുട്ടിയും അനുഭവിച്ചറിയുന്ന ഫാര്‍മിംഗ് രീതിയാണ് ഹാബിറ്റാറ്റ് സ്‌കൂളിനെ വേറിട്ട് നിര്‍ത്തുന്നത്. മരുഭൂമിയില്‍ എങ്ങനെ ഇതൊക്കെ സാധ്യമാകുന്നു എന്ന പഠനം ഒരു പുസ്തകമാക്കി ഇറക്കിയ ഹാബിറ്റാറ്റ് ആ ചരിത്രവും സ്വന്തമാക്കി. 

കിളികളും സൂക്ഷ്മ ജീവികളും സ്‌കൂള്‍ മുറ്റത്ത് എങ്ങനെ വന്നെത്തിയെന്ന് വിവരിക്കുന്ന 120 പേജുള്ള പുസ്തകം ഡോ. എന്‍ പി ആശ്ലിയും സംഘവുമാണ് തയ്യാറാക്കിയത്. സ്‌കൂള്‍ പരിസരത്തു നിന്നും  പകര്‍ത്തിയ മനോഹര ചിത്രങ്ങള്‍ പുസ്തകത്തെ ആകര്‍ഷകമാക്കുന്നു. മരുഭൂമിയില്‍ കാര്‍ഷിക വസന്തം വിരിയിച്ച അനുഭവങ്ങള്‍ മറ്റുള്ള സ്‌കൂളുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രചോദനവും പ്രോത്സാഹനവും ആകട്ടെ എന്ന ചിന്തയില്‍ നിന്നാണ് ഇത്തരമൊരു പുസ്തകം പിറന്നതെന്നു സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ സി ടി ശംസു സമാന്‍ പറഞ്ഞു.

അന്താരാഷ്ട്ര പുസ്തകോത്സവ വേദിയായ എക്‌സ്‌പോ സെന്ററിലെ റൈറ്റേര്‍സ് ഹാളില്‍ നടന്ന പ്രകാശന ചടങ്ങില്‍ ഹാബിറ്റാറ്റ് സ്‌കൂള്‍ സി ഇ ഒ ആദില്‍ സി ടി സ്വാഗതം പറഞ്ഞു. സെന്റ് സ്റ്റീഫന്റസ് കോളജ് ഡെല്‍ഹി അസിസ്റ്റന്റ് പ്രൊഫെസര്‍ ഡോ എന്‍ പി ആശ്ലി നേചര്‍ ടെക്‌നോളജി കമ്യൂണിറ്റി സ്‌കൂള്‍ ഇന്‍ ദി ന്യൂ ഗിവെന്‍സ് (Nature technology community school in the new givens) എന്ന വിഷയത്തില്‍ സംസാരിച്ചു. വസീം യൂസഫ് ഭട്ട് പുസ്തക പരിചയം നടത്തി. 

ഹാബിറ്റാറ്റ് സ്‌കൂള്‍ ചെയര്‍മാന്‍ ഹിസ് എക്സലന്‍സി ശെയ്ഖ് സുല്‍ത്വാന്‍ ബിന്‍ സഖര്‍ അല്‍ നുഐമി, ശാര്‍ജ ബുക് അതോരിറ്റി ചെയര്‍മാന്‍ ഹിസ് എക്സലന്‍സി അഹ് മദ് ബിന്‍ റുക്കാദ് അല്‍ ആമിരി എന്നിവര്‍ ഹാബിറ്റാറ്റിലെ ഫാര്‍മിംഗ് ജീവനക്കാരായ വെള്ളസാമി തവസി, ശഹമ്മദ് ആലം എന്നിവര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. പേജ് ഇന്‍ഡ്യ പബ്ലികേഷന്റെ സഹകരണത്തോടെ ഹാബിറ്റാറ്റ് സ്‌കൂള്‍ ആണ്  കൃതിയുടെ പ്രസാധകര്‍.

Keywords: Sharjah, News, Gulf, World, School, Education, Students, Book, Habitat School prepares Farming Handbook at Sharjah International Book Fair


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?