സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെലോ അലേര്‍ട്


തിരുവന്തപുരം: (www.kvartha.com 09.11.2021) സംസ്ഥാനത്ത് ചൊവ്വാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ രൂപംകൊള്ളുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തിലും മഴ ശക്തമാകുന്നത്. പതിനൊന്ന് ജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെലോ അലേര്‍ട്. 

ഇടിമിന്നലിനും ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ന്യൂനമര്‍ദം ശക്തിപ്രാപിച്ച് വ്യാഴാഴ്ചയോടെ വടക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ബുധനാഴ്ചയും വ്യാഴാഴ്ചയും സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

News, Kerala, State, Thiruvananthapuram, Trending, Alerts, Rain, Alappuzha, Kannur, Kasaragod, Chance of heavy rain in the state; Yellow alert today in 11 districts


മലയോര മേഖലകളില്‍ മഴ കനത്തേക്കും. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. കേരളാതീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതിനാല്‍ മീന്‍ പിടുത്ത തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലര്‍ത്തണം. ആഴക്കടല്‍ മീന്‍ പിടുത്തത്തിന് പോയിട്ടുള്ള തൊഴിലാളികള്‍ ചൊവ്വാഴ്ച രാവിലെയോടെ സുരക്ഷിത തീരങ്ങളിലേക്ക് മാറാനും നിര്‍ദേശം നല്‍കി.

അതേസമയം തമിഴ്നാട്ടിലെ മഴക്കെടുതിയില്‍ നാലുപേര്‍ മരിച്ചു. 1500 പേരെ മാറ്റി പാര്‍പിച്ചു. ചെന്നൈ ഉള്‍പെടെ 24 ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Keywords: News, Kerala, State, Thiruvananthapuram, Trending,  Alerts, Rain, Alappuzha, Kannur, Kasaragod, Chance of heavy rain in the state; Yellow alert today in 11 districts

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?