ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍; ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശു മരിച്ചു
താനെ: (www.kvartha.com 03.11.2021) ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ആറുമാസം ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച അനില്‍ ബഹദൂര്‍ ചൗരസ്യയാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ ഐ പി സി സെക്ഷന്‍ 307, കൊലപാതക ശ്രമം, ഇന്‍ഡ്യന്‍ ശിക്ഷാ നിയമത്തിലെ മറ്റു കുറ്റങ്ങള്‍ എന്നിവ പ്രകാരം കേസെടുത്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 30ന് മഹാരാഷ്ട്ര കാല്‍വെയിലെ മഫ്താല്‍ കോളനിയിലാണ് കേസിനാസ്പദമായ സംഭവം. പ്രതിയായ അനില്‍ ബഹദൂര്‍ ചൗരസ്യക്ക് മറ്റൊരു ഭാര്യയുണ്ടെന്നും ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വാക്കേറ്റവും വഴക്കും ഉണ്ടാകാറുണ്ടെന്നും പൊലീസ് പറഞ്ഞു. വാക്കേറ്റം മൂത്തപ്പോള്‍ അനില്‍ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഭാര്യ മൊഴി നല്‍കി. സാരമായി പരുക്കേറ്റ യുവതിയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇവര്‍ ചികിത്സയിലാണ്. ഗര്‍ഭസ്ഥ ശിശു സംഭവത്തെ തുടര്‍ന്ന് മരിച്ചു.
Powered by Info News For You

Comments
Post a Comment