ഇന്‍ഡ്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രികെറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞു
ബറോഡ: (www.kvartha.com 28.11.2021) ഇന്‍ഡ്യന്‍ താരം ക്രുണാല്‍ പാണ്ഡ്യ ബറോഡ ക്രികെറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ ബറോഡക്കായി തുടര്‍ന്നും കളിക്കുമെന്ന് ക്രുണാല്‍ വ്യക്തമാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായാണ് താരം പദവിയൊഴിഞ്ഞത്. ഇക്കാര്യം ബറോഡ ക്രികെറ്റ് അസോസിയേഷന്‍ (ബിസിഎ) സെക്രടറി അജിത് ലെലെ സ്ഥിരീകരിച്ചിട്ടുണ്ട്.
രാജിക്കുള്ള കാരണങ്ങളൊന്നും വ്യക്തമാക്കാതെ ഇമെയില്‍ വഴിയാണ് ക്രുണാല്‍ ഇക്കാര്യം അറിയിച്ചതെന്നും നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ഒരു കളിക്കാരനെന്ന നിലയില്‍ ടീമിനൊപ്പം തുടരുമെന്ന് ക്രുണാല്‍ അറിയിച്ചതായും ലെലെ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഐ പി എലില്‍ മുംബൈ ഇന്‍ഡ്യന്‍സിന് വേണ്ടിയാണ് ക്രുണാല്‍ അവസാനമായി കളത്തിലിറങ്ങിയത്. ഡിസംബര്‍ എട്ടിന് ആരംഭിക്കുന്ന വിജയ് ഹസാരെ ടൂര്‍ണമെന്റിലൂടെ താരം വീണ്ടും കളിക്കളത്തിലേക്ക് തിരിച്ചെത്തും. ഇന്‍ഡ്യന്‍ താരം ഹാര്‍ദിക് പാണ്ഡെയുടെ സഹോദരനാണ് ക്രുണാല്‍.
Keywords: News, World, India, Cricket, Sports, Krunal Pandya quits Baroda captaincy Krunal PandyaWithout citing reason, Krunal Pandya steps down as #Baroda skipperhttps://t.co/C9MLdSPCtf
— HT Sports (@HTSportsNews) November 27, 2021
Powered by Info News For You

Comments
Post a Comment