അർധരാത്രി പൊലീസ് സ്‌റ്റേഷനിലേക്ക് ഭർത്താവിനെതിരെ യുവതിയുടെ ഫോൺ വിളി; സ്റ്റേഷനിലെത്തിയപ്പോൾ പ്രിയതമയുടെ മനസലിഞ്ഞെങ്കിലും കാക്കി നല്ല പണിയാണ് കൊടുത്തത്
നീലേശ്വരം: (www.kasargodvartha.com 08.11.2021) അർധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് യുവതിയുടെ ഫോൺ വിളിയെത്തി. മദ്യലഹരിയിലെത്തിയ ഭർത്താവിൻ്റെ ക്രൂര മർദനം സഹിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞാണ് പൊലീസിനെ വിളിച്ചത്. ഞായറാഴ്ച രാത്രി മടിക്കൈ പഞ്ചായത്ത് പരിധിയിലാണ് സംഭവം. നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്കാണ് ഭർതൃമതിയുടെ ഫോൺവിളി വന്നത്. നീലേശ്വരം എസ്ഐ ഇ ജയചന്ദ്രൻ ഫോൺ വിളിച്ച വീട്ടിലേക്ക് പൊലീസ് ഉദ്യാഗസ്ഥരെ അയച്ചു. പൊലീസുകാർ എത്തിയപ്പോഴും ഭർത്താവിന് ലഹരി വിട്ടിരുന്നില്ല.
എസ്ഐയുടെ നിർദേശ പ്രകാരം ഭാര്യയേയും ഭർത്താവിനേയും രാവിലെ സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടാണ് പൊലീസ് മടങ്ങിയത്. രാഷ്ട്രീയ നേതാക്കളേയും കൂട്ടി ഇരുവരും രാവിലെ സ്റ്റേഷനിലെത്തി.
സ്റ്റേഷനിലെത്തിയതോടെ ഭാര്യയുടെ മനസലിഞ്ഞു. കേസൊന്നും വേണ്ടെന്നും പ്രിയതമനെ ഒന്ന് താക്കീത് ചെയ്ത് വിട്ടാൽ മതിയെന്ന ചെറിയ ആവശ്യം മാത്രമേ ഭാര്യയ്ക്കുണ്ടായിരുന്നുള്ളു. അപ്പോഴും ഭർത്താവ് മദ്യലഹരിയിൽ തന്നെയായിരുന്നു. ഭാര്യയുടെ ആവശ്യ പരാതി പ്രകാരം പൊലീസ് കേസെടുത്തില്ലെങ്കിലും മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തിയതിന് ഭർത്താവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തതോടെ ദമ്പതികളുടെ കണ്ണ് തള്ളി.
< !- START disable copy paste -->
Powered by Info News For You

Keywords: Nileshwaram, Kasaragod, Kerala, News, Top-Headlines, Police-station, Police, Phone-call, Husband, Youth, Panchayath, Liquor-Drinking, Case, Political Party, Woman's phone call against her husband to the police station in middle of night.
Powered by Info News For You

Comments
Post a Comment