കനത്ത മഴയിൽ കുട്ടനാടിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട്; നെഞ്ചിടിപ്പോടെ കർഷകർ
കുട്ടനാട്: (www.kvartha.com 13.11.2021) കനത്ത മഴയെ തുടർന്ന് കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കൈനകരി, വേഴപ്ര, മാമ്പുഴക്കരി മേഖലകളിലെ നിരവധി വീടുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ജലനിരപ്പ് ഉയരുന്നത് പുഞ്ചക്കൃഷിക്കായി തയ്യാറാക്കിയ പാടങ്ങൾ വെള്ളത്തിനടിയിലാകുമെന്നും ഇതുകാരണം വിതയ്ക്കാൻ വൈകുമെന്നും കർഷകർ ഭയപ്പെടുന്നു.
വെള്ളപ്പൊക്കത്തിൽ അപർ കുട്ടനാടിന്റെയും കുട്ടനാടിന്റെയും പല ഭാഗങ്ങളും വെള്ളത്തിനടിയിലാവുകയും വൻതോതിലുള്ള കൃഷി നാശം സംഭവിക്കുകയും ചെയ്തതിന് ശേഷം കഷ്ടിച്ച് ഒരു മാസത്തിനുള്ളിലാണ് പുതിയ ഭീഷണി.
ആറുമാസമായി തുടര്‍ചയായി വീടുകളില്‍ വെള്ളം കയറുകയാണെന്നും മഴ കുറഞ്ഞാലും വെള്ളക്കെട്ട് ഒഴിയുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. കുട്ടനാടൻ ജലാശയങ്ങളിലും ഒരടിയോളം ജലനിരപ്പ് ഉയർന്നിരുന്നു.
Keywords: News, Kerala, Rain, Ambalapuzha, Trending, Top-Headlines, Flood, Family, House, Farmers, Kuttanad, Parts of Kuttanad inundated in heavy rain.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment