സ്ത്രീകളടക്കമുള്ള വാട്സ് ആപ് ഗ്രൂപില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതായി പരാതി; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
ആറ്റിങ്ങല്‍: (www.kvartha.com 25.11.2021) സ്ത്രീകളടക്കമുള്ള വാട്സ് ആപ് ഗ്രൂപില്‍ അടിവസ്ത്രം ധരിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതെന്ന പരാതിയില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സെന്‍ട്രല്‍ ഡിപോയില്‍ ജോലി ചെയ്യുന്ന എം സാബുവിനെയാണ് അധികൃതര്‍ സസ്പെന്‍ഡ് ചെയ്തത്.
ഇയാള്‍ അടിവസ്ത്രം ധരിക്കുന്ന ദൃശ്യങ്ങള്‍ സ്വയം ഷൂട് ചെയ്ത് അംഗീകൃത സംഘടനയുടെ വാട്സ് ആപ് ഗ്രൂപില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. ഗ്രൂപില്‍ 35 സ്ത്രീകളും അംഗങ്ങളാണ്. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവുമാണെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംഭവം. ആറ്റിങ്ങല്‍ ഡിപോയില്‍ നിന്ന് താല്‍ക്കാലികമായാണ് ഇയാള്‍ തിരുവനന്തപുരത്ത് എത്തിയത്. ദൃശ്യങ്ങള്‍ അയച്ചതിനെ തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. നെടുമങ്ങാട് ഇന്‍സ്പെക്ടര്‍ ബി ഗിരീഷാണ് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പിച്ചത്. റിപോര്‍ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനമായത്.
ഓണ്‍ലൈന്‍ പഠനത്തിനായി ഫോണ്‍ ഉപയോഗിക്കുന്നതിനാല്‍ ജീവനക്കാരുടെ മക്കള്‍ ഉള്‍പെടെയുള്ളവര്‍ കണ്ടത് അവമതിപ്പുണ്ടാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഗവ. അഡീഷണല്‍ സെക്രടറി മുഹമ്മദ് അന്‍സാരിയാണ് സസ്പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.
Powered by Info News For You

Comments
Post a Comment