'ബിലുകള്‍ ഉണ്ടാക്കുകയും റദ്ദാക്കുകയും ചെയ്യുന്ന ഒന്നാണ്, അവ വീണ്ടും കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യും, ഇതിന് അധികസമയമെടുക്കില്ല'; കാര്‍ഷിക നിയമത്തില്‍ ബിജെപി എംപി സാക്ഷി മഹാരാജ്


ന്യൂഡെല്‍ഹി: (www.kvartha.com 22.11.2021) ആവശ്യമെങ്കില്‍ കാര്‍ഷിക നിയമം വീണ്ടും കൊണ്ടുവരുമെന്ന് ബി ജെ പി ഉനാവ് എംപി സാക്ഷി മഹാരാജ്. ബിലുകള്‍ ഉണ്ടാക്കുകയും റദ്ദാക്കുകയും ചെയ്യുന്ന ഒന്നാണ്. അവ വീണ്ടും കൊണ്ടുവരുകയും നടപ്പാക്കുകയും ചെയ്യും. ഇതിന് അധികസമയമെടുക്കില്ലെന്നും സാക്ഷി മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു. നവംബര്‍ 19 ന് വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സാക്ഷി മഹാരാജിന്റെ പ്രസ്താവന.

എന്നാല്‍ യുപി തിരഞ്ഞെടുപ്പും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്ന് സാക്ഷി മഹാരാജ് അവകാശപ്പെട്ടു. 403 അംഗ യുപി നിയമസഭയില്‍ 300ലധികം സീറ്റുകളില്‍ വിജയിച്ച് ബി ജെ പി അധികാരം നിലനിര്‍ത്തുമെന്നും പ്രധാനമന്ത്രി മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പകരക്കാരില്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.

News, National, India, New Delhi, BJP, MP, Politics, Media, Farmers, Law, Prime Minister, Narendra Modi, ‘Bills are made and repealed … they will come again’: BJP’s Sakshi Maharaj after Centre spikes farm laws


അതേസമയം, 2022ലെ യുപി തിരഞ്ഞെടുപ്പിന് ശേഷം വിവാദ കാര്‍ഷിക നിയമങ്ങള്‍ ബി ജെ പി തിരിച്ചു കൊണ്ടുവന്നേക്കുമെന്ന് സമാജ്‌വാദി പാര്‍ടി ആശങ്ക പ്രകടിപ്പിച്ചു. നിയമം തിരിച്ചു കൊണ്ടുവരുമെന്ന രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്ര, സാക്ഷി മഹാരാജ് എംപി എന്നിവരുടെ പ്രസ്താവന ഇത് വ്യക്തമാക്കുന്നതായും പാര്‍ടി ട്വിറ്റെറില്‍ കുറിച്ചു.

Keywords: News, National, India, New Delhi, BJP, MP, Politics, Media, Farmers, Law, Prime Minister, Narendra Modi, ‘Bills are made and repealed … they will come again’: BJP’s Sakshi Maharaj after Centre spikes farm laws

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?