സർകാരുകൾ നടത്തുന്നത് നികുതി ഭീകരത; സംസ്ഥാനം സബ്‌സിഡി നൽകണമെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: (www.kvartha.com 04.11.2021) കേന്ദ്ര സംസ്ഥാന സർകാരുകൾ നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നികുതി കുറയ്ക്കൽ തട്ടിപ്പ് ഡിസ്‌കൗൻഡ് ആണെന്നും ഇപ്പോഴത്തെ വിലക്കുറവ് താത്കാലിക ആശ്വാസം മാത്രമാണെന്നും വി ഡി സതീശൻ പറഞ്ഞു.

News, Kerala, Thiruvananthapuram, Government, V.D Satheeshan, Crude Oil, UDF, Discount, VD Satheesan wants state to reduce fuel tax and give subsidy.

ഇപ്പോൾ ഉണ്ടായിരിക്കുന്നത് നിസാര കുറവ് മാത്രമാണ്. വില ഇനിയും ഉയരും. വിലക്കുറവ് താൽക്കാലിക ആശ്വാസം മാത്രമാണ്. യു ഡി എഫ് സമരവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ ഇപ്പോഴത്തെ നികുതി കുറയ്ക്കൽ തട്ടിപ്പ് ഡിസ്‌കൗൻഡ് ആണ്. 50 രൂപയുടെ സാധനത്തിന് 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വിൽക്കുന്നത് പോലെയാണെന്നും കേന്ദ്ര സംസ്ഥാന സർകാരുകൾ ഒരുമിച്ചാണ് നികുതി ഭീകരത നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർകാരിന്റെ സാമ്പത്തിക ബാധ്യത മനസിലാക്കുന്നു എന്നു പറഞ്ഞ സതീശൻ കേന്ദ്ര സർകാർ ഇന്ധനവില ഉയർത്തുമ്പോൾ ലഭിക്കുന്ന അധിക വരുമാനം ഇന്ധന സബ്‌സിഡിയായോ കുറച്ചോ നൽകാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. ടാക്സി, മീൻപിടുത്ത തൊഴിലാളികൾ, സ്കൂൾ ബസ്, പ്രൈവറ്റ് ബസുകൾ എന്നിങ്ങനെ വിവിധ മേഖലകളിൽ സാഹചര്യമനുസരിച്ച് സബ്സിഡി ഏർപെടുത്താൻ സർകാർ തയ്യാറാവണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.


Keywords: News, Kerala, Thiruvananthapuram, Government, V.D Satheeshan, Crude Oil, UDF, Discount, VD Satheesan wants state to reduce fuel tax and give subsidy.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?