മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറക്കും; ചൊവ്വാഴ്ച മുതല്‍ ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി
പത്തനംതിട്ട: (www.kvartha.com 15.11.2021) മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തിങ്കളാഴ്ച തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മികത്വത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി നട തുറന്ന് ദീപം തെളിക്കും. വൈകിട്ട് ആറ് മണിക്ക് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിരക്കല്‍ ചടങ്ങുകള്‍ നടക്കും.
വൃശ്ചികം ഒന്നായ ചൊവ്വാഴ്ച രാവിലെ മുതലാണ് ഭക്തര്‍ക്ക് ദര്‍ശനത്തിന് അനുമതി. പ്രതിദിനം 30,000 പേര്‍ക്കാണ് അനുമതി. കാലവസ്ഥ പ്രതികൂലമായതിനാല്‍ ആദ്യ മൂന്ന് ദിവസം ഭക്തരുടെ എണ്ണം നിയന്ത്രിക്കും. ഈ ദിവസങ്ങളില്‍ പമ്പ സ്നാനം അനുവദിക്കില്ല. സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് മലകയറ്റം. കാനന പാത അനുവദിക്കില്ല.
അതേസമയം ദര്‍ശനത്തിന് എത്തുന്ന ഭക്തര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധന നെഗറ്റിവ് ഫലം അല്ലെങ്കില്‍ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെ സെര്‍ടിഫികെറ്റ് നിര്‍ബന്ധം.
Keywords: Pathanamthitta, News, Kerala, Sabarimala, Sabarimala Temple, Religion, Vaccine, COVID-19, Mandala Makaravilakku festival pilgrimage Sabrimala opens today
Powered by Info News For You

Comments
Post a Comment