കുട്ടികളുടെ ഇഷ്ട തോഴന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിച്ച് രാജ്യം; 'ചാച്ചാജി'യുടെ ഓര്‍മകളുമായി മറ്റൊരു ശിശുദിനം കൂടി


കൊച്ചി: (www.kvartha.com 14.11.2021) കുട്ടികളുടെ ഇഷ്ട തോഴന്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ സ്മരിച്ച് രാജ്യം. കുട്ടികളുടെ  ഭാവിക്കായി കരുതലോടെ പ്രവര്‍ത്തിച്ച സ്വതന്ത്ര ഇന്‍ഡ്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. 1889 നവംബര്‍ 14നാണ് നെഹ്റു ജനിച്ചത്. കുഞ്ഞുങ്ങളെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്ന അദ്ദേഹത്തെ 'ചാച്ചാജി' എന്നാണ് കുഞ്ഞുങ്ങള്‍ വിളിച്ചിരുന്നത്.

News, Kerala, State, Kochi, Prime Minister, Children, Children’s Day 2021


കുട്ടികളോടുളള നെഹ്‌റുവിന്റെ സ്‌നേഹവും വാത്സല്യവും കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബര്‍ 14 ശിശുദിനമായി രാജ്യം ആചരിക്കുന്നത്.

ശിശുദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം കുട്ടികളുടെ പരിപാടികളും സമ്മേളനങ്ങളും സംഘടിപ്പിക്കും. ചാച്ചാജിയുടെ വേഷമണിഞ്ഞുളള കുരുന്നുകളുടെ കലാപരിപാടികളും സമ്മാന വിതരണവും ഉണ്ടാകും. പൂക്കളെ സ്‌നേഹിച്ചിരുന്ന ചാച്ചാജിയുടെ ഓര്‍മയ്ക്കായി കുരുന്നുകള്‍ ശിശുദിനത്തില്‍ റോസാപ്പൂ പരസ്പരം കൈമാറുകയും ചെയ്യാറുണ്ട്.


Keywords: News, Kerala, State, Kochi, Prime Minister, Children, Children’s Day 2021

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?