കനത്ത മഴ; വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നു, നെയ്യാറ്റിന്‍കരയില്‍ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു
തിരുവനന്തപുരം: (www.kvartha.com 13.11.2021) തിരുവനന്തപുരത്ത് കനത്ത മഴ. വാമനപുരം നദിയിലെ ജലനിരപ്പ് ഉയരുന്നുണ്ട്. നെയ്യാറ്റിന്‍കര ടിബി ജങ്ഷനില്‍ ദേശീയപാതയിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഗതാഗതം ഭാഗികമായി തടസപ്പെടും. പെരിങ്ങമലയില്‍ കിണര്‍ ഇടിഞ്ഞുതാണു.
വിഴിഞ്ഞത്ത് ഗംഗയാര്‍ തോട് കരകവിഞ്ഞ് സമീപത്തെ കടകളില്‍ വെള്ളം കയറി. കോവളം വാഴമുട്ടത്ത് വീടുകള്‍ക്ക് മുകളില്‍ മണ്ണിടിഞ്ഞു. വിതുര, പൊന്‍മുടി, പാലോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ കനത്ത മഴയാണ്.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച ശക്തമായ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആറ് ജില്ലകളില്‍ ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ ശനിയാഴ്ച പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഓറന്‍ജ് അലേര്‍ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
Keywords: Thiruvananthapuram, News, Kerala, Rain, House, shop, Heavy rain in Thiruvananthapuram
Powered by Info News For You

Comments
Post a Comment