ഇന്ധന വില വര്‍ധനവിനെതിരെ ഒറ്റയാള്‍ സമരം; കറുപ്പുടുത്ത് ചങ്ങലയാല്‍ ബന്ധിച്ച് ചക്രമുരുട്ടി നടന്ന് കര്‍ഷകന്‍
ഇടുക്കി: (www.kvartha.com 06.11.2021) ഇന്ധന വില വര്‍ധനവിനെതിരെ വേറിട്ട ഒറ്റയാള്‍ സമരവുമായി കര്‍ഷകന്‍. കറുപ്പുടുത്ത് ചങ്ങലയാല്‍ ബന്ധിച്ച് ചക്രമുരുട്ടി നടന്നായിരുന്നു ഇടുക്കി തൊടുപുഴ സ്വദേശി തങ്കച്ചന്റെ ഒറ്റയാള്‍ സമരം. ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പെടാപ്പാട് പെടുന്ന ഒരു കര്‍ഷകന്റെ പ്രതിഷേധമാണിതെന്ന് അദ്ദേഹം പറയുന്നു.
കൃഷി ആവശ്യത്തിനുള്ള മണ്ണെണ്ണയ്ക്കും വണ്ടിയോടാനുള്ള പെട്രോളിനും അടുപ്പ് പുകയുന്ന ഗ്യാസിനുമെല്ലാം തീ വിലയാണ്. പ്രതികരിക്കേണ്ടവര്‍ മൗനം തുടരുന്നതിനാല്‍ ഒറ്റയ്ക്ക് ഇറങ്ങുകയായിരുന്നു തങ്കച്ചന്‍. ചുമന്നുകൊണ്ടുവന്ന വിറക് ഗാന്ധിയെ സാക്ഷിയാക്കി കത്തിക്കുകയും ചെയ്തു. തീവെട്ടിക്കൊള്ളക്കെതിരായ ഒറ്റയാള്‍ സമരം തുടരും. അടുത്തഘട്ട പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലാണെന്നും തങ്കച്ചന്‍ പറഞ്ഞു.
Keywords: Idukki, News, Kerala, Farmers, Strike, Price, Fuel, One-man strike against rising fuel prices
Powered by Info News For You

Comments
Post a Comment