വീണ്ടും കുരുക്ക്; കോവിഡ് നെഗറ്റീവ് ആർ ടി പിസിആർ സെർടിഫികെറ്റ് നിർബന്ധമാക്കി കർണാടക; തലപ്പാടി അതിർത്തിയിൽ പരിശോധന
തലപ്പാടി: (www.kasargodvartha.com 28.11.2021) കർണാടകയിലേക്ക് കടക്കാൻ കേരള, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് നെഗറ്റീവ് ആർ ടി പിസിആർ സെർടിഫികെറ്റ് വീണ്ടും നിർബന്ധമാക്കിയതോടെ തലപ്പാടി അതിർത്തിയിൽ പരിശോധനയുമായി കർണാടക. 72 മണിക്കൂറിനുള്ളിലെടുത്ത സെർടിഫികെറ്റാണ് ഹാജരാക്കേണ്ടത്.
അതിർത്തിയിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതേസമയം നെഗറ്റീവ് ആർ ടി പിസിആർ സെർടിഫികെറ്റ് ഇല്ലാത്തതിന്റെ പേരിൽ ആരെയും ഞായറാഴ്ച തിരിച്ചയച്ചിട്ടില്ല. തുടർന്നുള്ള ദിവസങ്ങളിൽ നടപടികൾ കർശനമാക്കാനാണ് സാധ്യതയെന്നാണ് വിവരം. കേരളത്തിൽ നിന്നെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി പ്രത്യേക സംവിധാനങ്ങളൊന്നും തലപ്പാടി അതിർത്തിയിൽ കർണാടക സ്ഥാപിച്ചിട്ടില്ല.
പതിവുപോലെ കാസർകോട്ട് നിന്ന് മംഗ്ളൂറിലേക്ക് ബസ് സെർവീസ് ഉണ്ടായിരിക്കുമെന്നും പ്രത്യേക നിർദേശങ്ങളൊന്നും യാത്രക്കാർക്ക് നൽകിയിട്ടില്ലെന്നും നടപടികൾ തീരുമാനിക്കേണ്ടത് ജില്ലാ ഭരണകൂടമാണെന്നും കർണാടക ആർ ടി സി അധികൃതർ കാസർകോട് വാർത്തയോട് പറഞ്ഞു.
കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തിലാണ് കർണാടക കോവിഡ് നെഗറ്റീവ് ആർ ടി പിസിആർ സെർടിഫികെറ്റ് നിർബന്ധമാക്കിയത്. കോവിഡ് വാക്‌സിനേഷന് പുറമേയാണിത്. കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ കേരളത്തിൽ നിന്ന് എത്തിയ വിദ്യാർഥികൾ നിർബന്ധിത ആർടി-പിസിആർ ടെസ്റ്റിന് വിധേയരാകണമെന്നും സർകാർ പുറത്തിറക്കിയ സർകുലറിൽ പറയുന്നു.
Powered by Info News For You

Keywords: Kerala, Karnataka, News, Thalappady, Mangalore, Police, State, COVID-19, Report, Certificates, District, Top-Headlines, Kasaragod, Students, Karnataka inspects at Thalappadi border.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment