സ്‌കൂൾ കുട്ടികൾക്ക് പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്തെന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്; തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ എത്തിച്ചത് വിഷാംശം കലർന്ന മിഠായി
തിരുവനന്തപുരം: (www.kvartha.com 10.11.2021) സ്‌കൂൾ കുട്ടികൾക്ക് ഭക്ഷ്യഭദ്രതാ കിറ്റിൽ പഴകിയ കപ്പലണ്ടി മിഠായി വിതരണം ചെയ്തെന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്‌കൂളുകളിൽ വിഷാംശം കലർന്ന മിഠായിയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തി. കൂടാതെ 938 സ്‌കൂളുകളിൽ എത്തിച്ചത് ബി-1 അമിതമായി കലർന്ന മിഠായിയെന്നും പറയുന്നു.
Powered by Info News For You
സപ്ലൈകോയുടെ തിരുവനന്തപുരം ഡിപോയാണ് വിതരണത്തിനായി കപ്പലണ്ടി മിഠായി വാങ്ങിയത്. തൂത്തുക്കുടി ആൽക്കാടി കമ്പനിയാണ് മിഠായി നിർമിച്ച് വിതരണം ചെയ്തത്. ഭക്ഷ്യഭദ്രതാ കിറ്റിൽ മിഠായി ഉൾപ്പെടുത്തിയത് പരിശോധനയില്ലാതെയാണെന്നാണ് റിപോർട്. കപ്പലണ്ടി മിഠായി പാകെറ്റിൽ ഗുണനിലവാരം അറിയിക്കുന്ന രേഖകളില്ലെന്നും ബാചും നമ്പറും ഇല്ലെന്ന് അറിഞ്ഞാണ് ഉദ്യോഗസ്ഥർ മിഠായി വിതരണം നടത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ വീഴ്ചയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അതൃപ്തി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് സ്‌കൂൾ കുട്ടികൾക്ക് സർകാരിന്റെ ഭക്ഷ്യഭദ്രതാ കിറ്റിന്റെ ഭാഗമായി വിതരണം ചെയ്ത് നൽകിയ കപ്പലണ്ടി മിഠായി സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. കപ്പലണ്ടി മിഠായിയിൽ പൂപൽ സാന്നിധ്യം കണ്ടെത്തിയെന്ന് ലാബ് റിപോർട് പുറത്തുവന്നിരുന്നു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം ഗുരുതരവീഴ്ചയെന്നും റിപോർടിൽ പരാമർശിക്കുന്നു. ഗുണനിലവാരത്തിൽ സംശയം തോന്നിയ കുട്ടികളുടെ രക്ഷിതാക്കളാണ് ലാബിൽ പരിശോധനയ്ക്ക് അയച്ചത്.
അതേസമയം സപ്ലൈകോ ഇക്കാര്യത്തിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ചെയ്തതെന്നും സാംപിൾ പരിശോധിച്ച ഒരുഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള കാലപ്പഴക്കമോ ക്രമക്കേടോ കണ്ടെത്തിയിരുന്നില്ലെന്നും സപ്ലൈകോ സി എം ഡി അലി അഷ്കർ പാഷാ പ്രതികരിച്ചിരുന്നു. മുപ്പതോളം പരിശോനകൾ നടത്തിയ ശേഷമാണ് കപ്പലണ്ടി മിഠായി വിതരണം ചെയ്തതെന്നും ഇതിനുപിന്നിൽ ബോധപൂർവമായ ഇടപെടൽ നടന്നതായി സംശയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Keywords: News, Kerala, Thiruvananthapuram, School, Students, Food, Kollam, Report, Investigation-report, Case, Children, Trending, Top-Headlines, Incident, Old Peanut Candy, Old Peanut Candy distributed incident.
< !- START disable copy paste -->
Powered by Info News For You
Comments
Post a Comment