കല്ലടക്ക - ചെർക്കള റോഡിലെ പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്; മറുപടി എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക്

കാസർകോട്: (www.kasargodvartha.com 03.11.2021) കല്ലടക്ക - ചെർക്കള റോഡിലെ പള്ളത്തടുക്ക പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിയമസഭയിൽ എൻ എ നെല്ലിക്കുന്ന് എംഎൽഎയ്ക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Kasaragod, News, Kerala, Top-Headlines, MLA, N.A.Nellikunnu, Minister, Cherkala, Road,Bridge, Minister PA Mohammad Riyas says deplorable condition of Pallathadka bridge on Kalladka-Cherkala road will be resolved.

നിർമാണത്തിനു ശേഷം 2019 ലാണ് പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തിയത്. 2019 ൽ മെയിന്റനൻസ് വർകിൽ ഉൾപെടുത്തി എക്സ്പാൻഷൻ ജോയിന്റിന്റെയും വിയറിംഗ് കോടിന്റെയും താൽകാലിക തകരാറുകൾ പരിഹരിച്ചിരുന്നു. ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുള്ള ബോർഡ് ഈ പാലത്തിൽ 2018 ൽ സ്ഥാപിച്ചിരുന്നു.

നിലവിൽ അപകടാവസ്ഥയിലാണ് പാലമുള്ളത്. ഇക്കാര്യം എൻ എ നെല്ലിക്കുന്ന് വകുപ്പ് മന്ത്രിയുടെയും ഉദ്യോഗസ്ഥൻമാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. പാലം പുനർനിർമാണമോ അതോ പുനരുദ്ധാരണമോ ഏതാണ് ആവശ്യമെന്ന് അറിയുന്നതിനു വേണ്ടിയുള്ള ഇൻവെസ്റ്റിഗേഷൻ പ്രവൃത്തിയുടെ എസ്റ്റിമേറ്റിന് ഭരണാനുമതി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി പറഞ്ഞു.


Keywords: Kasaragod, News, Kerala, Top-Headlines, MLA, N.A.Nellikunnu, Minister, Cherkala, Road,Bridge,  Minister PA Mohammad Riyas says deplorable condition of Pallathadka bridge on Kalladka-Cherkala road will be resolved.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?