നെഹര്‍ കോളജിലെ റാഗിങ് കേസ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍

കണ്ണൂര്‍: (www.kasargodvartha.com 12.11.2021) കാഞ്ഞിരോട് നെഹര്‍ കോളജിലെ റാഗിങ് കേസില്‍ ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി എന്‍കെ മുഹമ്മദിനെയാണ് റാഗിങിനെതിരായ വകുപ്പുകളടക്കം ചേര്‍ത്ത് ചക്കരക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ കേസിലെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുര്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്, മുഹമ്മദ് സഫ്വാന്‍ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. കഴിഞ്ഞ ഒമ്പതിന്  പുലര്‍ച്ചെയാണ് ചക്കരക്കല്‍ പൊലീസ് ആറുപേരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

Kannur, News, Kerala, Crime, Raging, Arrest, Arrested, Police, Attack, Student, Raging case at Kannur Nehar College; One arrested

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങിയെത്തിയ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി പി അന്‍ശാദിനെ ഒരു സംഘം മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ശുചിമുറിയില്‍ കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു എന്നായിരുന്നു പരാതി. മണിക്കൂറുകള്‍ക്ക് ശേഷം ആശുപത്രിയില്‍ വച്ചാണ് വിദ്യാര്‍ഥിക്ക് ബോധം വീണ്ടുകിട്ടിയത്. ആദ്യം അടിപിടി കേസായി രജിസ്റ്റര്‍ ചെയ്ത ചക്കരക്കല്‍ പൊലീസ് തുടരന്വേഷണത്തില്‍ സംഭവത്തിന്റെ ഗൗരവം തിരിച്ചറിയുകയായിരുന്നു. പ്രതികള്‍ക്ക് എതിരെ റാഗിങ് കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.

Keywords: Kannur, News, Kerala, Crime, Raging, Arrest, Arrested, Police, Attack, Student, Raging case at Kannur Nehar College; One arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?