സ്‌കൂടെറും ബസും കൂട്ടിയിടിച്ച് അപകടം; മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു
തൃശൂര്‍: (www.kvartha.com 24.11.2021) സ്‌കൂടെറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ചു. മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല ജയരാജ് (50) ആണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂടെറില്‍ ബസ് ഇടിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെ വെള്ളിലാംകുന്നില്‍ വച്ചായിരുന്നു അപകടമുണ്ടായത്. ഷീലയെ ഉടന്‍ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ജീവന്‍ രക്ഷിക്കാനായില്ല. കൂടെയുണ്ടായിരുന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ രതി ഗോപിയെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുരിയാട് പഞ്ചായത്തിലെ 13-ാം വാര്‍ഡ് മെമ്പറാണ് ഷീല ജയരാജ്.
Keywords: Thrissur, News, Kerala, Accident, Death, Bus, Hospital, Injured, Scooter and bus collide; Muriyad panchayat vice president died
Powered by Info News For You
Comments
Post a Comment