കൈക്കൂലി വാങ്ങുന്നതിനിടെ റെവന്യൂ ഇൻസ്‌പെക്ടർ വിജിലന്‍സ് പിടിയില്‍

കണ്ണൂർ: (www.kvartha.com 10.11.2021) കൈക്കൂലി വാങ്ങുന്നതിടെ റെവന്യൂ ഇൻസ്പെക്ടറെ അറസ്​റ്റ്​ ചെയ്തതായി വിജിലൻസ് വിഭാഗം അറിയിച്ചു. 47കാരനായ കണ്ണൂർ കോർപറേഷൻ റെവന്യൂ ഇൻസ്‌പെക്ടർ എം സതീഷാണ് പിടിയിലായത്. ഉടമസ്ഥാവകാശ സെർടിഫികറ്റിനായി ഗൃഹനാഥനിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് സതീഷിനെ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് അറസ്​റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. കണ്ണൂര്‍ മുനിസിപല്‍ കോര്‍പറേഷന്റെ കീഴില്‍ പുഴാതി സോണല്‍ ഓഫീസിലെ റെവന്യൂ ഇന്‍സ്‌പെക്ടറാണ് സതീഷ്.
     
News, Kannur, Kerala, Arrested, Arrest, Vigilance, Vigilance case, Office, Officer, Cash, Vigilance arrested the Revenue Inspector in Kannur.

സംഭവത്തെ കുറിച്ച് വിജിലൻസ് പറയുന്നതിങ്ങനെ: 'കേളകം സ്വദേശി രവി കക്കാട്ട് മകൾക്കുവേണ്ടി വാങ്ങിയ വീടിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായി പുഴാതി സോണൽ ഓഫീസിൽ ഒക്ടോബർ 22ന്‌ അപേക്ഷ നൽകിയിരുന്നു. വീടിന്റെ പരിശോധനയ്ക്ക് പിന്നാലെ സെർടിഫികറ്റ് ലഭിക്കണമെങ്കിൽ കൈക്കൂലിയായി 1000 രൂപ നൽകണമെന്ന് സതീഷ് ആവശ്യപ്പെട്ടു. രവി ഉടൻ തന്നെ ഈ വിവരം വിജലൻസിനെ അറിയിക്കുകയായിരുന്നു. വിജിലൻസിന്റെ നിർദേശപ്രകാരം പുഴാതി സോണൽ ഓഫീസിന് മുന്നിൽ വച്ച് സതീഷിന് പണം കൈമാറുകയും ചെയ്തു. പണം വാങ്ങിയതിന് ശേഷം ഓഫീസിലേക്ക് മടങ്ങിയ സതീഷിനെ വിജിലൻസ് പിടികൂടുകയായിരുന്നു.'

അറസ്റ്റ് ചെയ്ത പ്രതിയെ തലശ്ശേരിയിൽ വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കി. സതീഷിന്റെ പള്ളിക്കുന്നിലെ വാടകവീട്ടിലും വിജിലൻസ്‌ സംഘം റെയ്‌ഡ്‌ നടത്തി.


Keywords: News, Kannur, Kerala, Arrested, Arrest, Vigilance, Vigilance case, Office, Officer, Cash, Vigilance arrested the Revenue Inspector in Kannur.
< !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?