ശാർജ ഇൻഡ്യൻ അസോസിയേഷന് പുതിയ നേതൃത്വം; അഡ്വ. വൈ എ റഹീം പ്രസിഡന്റ്

ഖാസിം ഉടുമ്പുന്തല

ശാർജ: (www.kvartha.com 28.11.2021) ശാർജ ഇൻഡ്യൻ അസോസിയേഷൻ ഭരണസമിതി തിരഞ്ഞെടുപ്പിൽ വിശാല ജനകീയമുന്നണിയുടെ അഡ്വ. വൈ എ റഹീം പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 14-ാമത്തെ തവണയാണ് അദ്ദേഹം ഇൻഡ്യൻ അസോസിയേഷന്റെ പ്രസിഡന്റ് പദവിയിലെത്തുന്നത്. ഇൻകാസ് ശാർജയുടെ പ്രസിഡന്റ് കൂടിയാണ് വൈ എ റഹീം. പ്രസ്തുത മുന്നണിയിലെ ടി വി നസീർ (ജനറൽ സെക്രടറി), ടി കെ ശ്രീനാഥൻ (ഖജാൻജി) എന്നിവരും പ്രധാന ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടു. മുരളീധരൻ വി കെ (ഓഡിറ്റർ), മാത്യു ജോൺ (വൈസ് പ്രസി.), മനോജ് ടി വർഗീസ് (ജോ.സെക്ര.), ബാബു വർഗീസ് (സഹ ഖജാ.) എന്നിവരും വിജയിച്ചു.
                      
News, World, International, Gulf, Sharjah, Indian, President, Election, Vote, New office bearers of Sharjah Indian Association.

ഭരണസമിതി തിരഞ്ഞെടുപ്പിൽ 1330 പേർ വോട് ചെയ്തു. വെള്ളിയാഴ്ച അസോസിയേഷൻ കമ്യൂനിറ്റി ഹോളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു എ ഇയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അംഗങ്ങൾ വോട് ചെയ്യാനെത്തി. രാവിലെ എട്ടുമണിക്ക്‌ തുടങ്ങി വൈകീട്ട് അഞ്ചുമണിയോടെ അവസാനിച്ചു.

പ്രസിഡന്റ്, ജനറൽ സെക്രടറി, ഖജാൻജി, വൈസ് പ്രസിഡന്റ്, ജോയന്റ് സെക്രടറി, സഹ ഖജാൻജി, ഓഡിറ്റർ എന്നീ പ്രധാന സ്ഥാനങ്ങളിലേക്കും ഏഴ് മാനജിങ് കമിറ്റി അംഗത്വ പദവികളിലുമായിരുന്നു തിരഞ്ഞെടുപ്പ്. 2552 പേർക്കാണ് ഇൻഡ്യൻ അസോസിയേഷനിൽ മൊത്തം വോട്ടവകാശം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 1306 പേരാണ് വോട് രേഖപ്പെടുത്തിയത്.

അഡ്വ. വൈ എ റഹീം നേതൃത്വം നൽകിയ വിശാല ജനകീയ മുന്നണി, മാത്തുക്കുട്ടി കടോൺ നേതൃത്വം നൽകിയ വിശാല വികസന മുന്നണി, വിജയൻ നായരുടെ നേതൃത്വത്തിലുള്ള ദേശീയ ജനകീയ മുന്നണി, ഈസ അനീസ് നയിച്ച ജനപക്ഷ മുന്നണി എന്നിങ്ങനെയായിരുന്നു മത്സരം.


Keywords: News, World, International, Gulf, Sharjah, Indian, President, Election, Vote, New office bearers of Sharjah Indian Association. < !- START disable copy paste -->

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?