ഡെല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്നു; സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും

ന്യൂഡെല്‍ഹി: (www.kvartha.com 14.11.2021) ഡെല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടും. മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും പ്രവര്‍ത്തനം വര്‍ക് ഫ്രം ഹോമാക്കി. മലിനീകരണം തടയാന്‍ അടിയന്തിര നടപടി വേണമെന്ന സുപ്രീംകോടതി നിര്‍ദേശത്തിന് പിന്നാലെയാണ് ഡെല്‍ഹി സര്‍കാര്‍ ശനിയാഴ്ച നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.

ശനിയാഴ്ച വായു നിലവാര സൂചിക 471 ന് മുകളിലാണ് രേഖപ്പെടുത്തിയത്. അതേസമയം ലോക് ഡൗണ്‍ പ്രഖ്യാപിക്കണോ എന്നത് കേന്ദ്ര സര്‍കാരുമായി ആലോചിച്ച് തീരുമാനിക്കാനാണ് ഡെല്‍ഹി സര്‍കാരിന്റെ ആലോചന. ഞായറാഴ്ച അക്കാര്യത്തില്‍ തീരുമാനം ഉണ്ടായേക്കും. 

New Delhi, News, National, School, Lockdown, Government, Court, Supreme Court, Delhi schools to remain closed for a week due to pollution

വായു മലിനീകരണം തടയാന്‍ ഡെല്‍ഹിയില്‍ രണ്ട് ദിവസത്തെ ലോക് ഡൗണ്‍ പ്രഖ്യാപിക്കാവുന്നതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കയിരുന്നു. ഉടന്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കണമെന്നും കോടതി അറിയിച്ചു. വായു നിലവാര സൂചിക 50-ല്‍ താഴെ വേണ്ടിടത്ത് ഡെല്‍ഹിയില്‍ ഇപ്പോള്‍ 471ന് മുകളിലാണ്. യഥാര്‍ഥത്തില്‍ വിഷപ്പുകയാണ് ഡെല്‍ഹിയുടെ അന്തരീക്ഷത്തില്‍. അന്തരീക്ഷ മലിനീകരണം ഡെല്‍ഹിയില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അടിയന്തിര നടപടി വേണമെന്ന് കോടതി നിര്‍ദേശിച്ചത്.

Keywords: New Delhi, News, National, School, Lockdown, Government, Court, Supreme Court, Delhi schools to remain closed for a week due to pollution


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?