മുന്‍ ഉപപ്രധാനമന്ത്രിയും ബിജെപിയുടെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റുമായ എല്‍കെ അഡ്വാനിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന നേതാക്കളും
ന്യൂഡെല്‍ഹി: (www.kvartha.com 08.11.2021) മുന്‍ ഉപപ്രധാനമന്ത്രിയും ബി ജെ പിയുടെ ഏറ്റവും കൂടുതല്‍ കാലം പ്രസിഡന്റുമായ എല്‍ കെ അഡ്വാനിക്ക് തിങ്കളാഴ്ച 94 വയസ് തികഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് നിരവധി നേതാക്കളും അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയും രാജ്യത്തിനും പാര്‍ടിക്കും അദ്ദേഹം നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുകയും ചെയ്തു.
'ബഹുമാനപ്പെട്ട അഡ്വാനി ജിക്ക് ജന്മദിനാശംസകള്‍. അദ്ദേഹത്തിന്റെ ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാര്‍ഥിക്കുന്നു. ആളുകളെ ശാക്തീകരിക്കുന്നതിനും നമ്മുടെ സാംസ്‌കാരിക അഭിമാനം വര്‍ധിപ്പിക്കുന്നതിനുമായി അദ്ദേഹം നടത്തിയ നിരവധി ശ്രമങ്ങള്‍ക്ക് രാജ്യം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ പണ്ഡിതാന്വേഷണങ്ങള്‍ക്കും സമ്പന്നമായ ബുദ്ധിശക്തിക്കും അദ്ദേഹം പരക്കെ ബഹുമാനിക്കപ്പെടുന്നു,' പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു.
അഡ്വാനി ഒരു പ്രചോദനവും വഴികാട്ടിയുമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു, പാണ്ഡിത്യവും ദീര്‍ഘവീക്ഷണവും ബുദ്ധിയും എല്ലാവരും അംഗീകരിക്കുന്ന ഏറ്റവും ആദരണീയരായ നേതാക്കളില്‍ ഒരാളാണ് അഡ്വായിയെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ടിയെ ജനങ്ങളിലേക്കെത്തിക്കുന്നതിനും രാജ്യത്തിന്റെ വികസനത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതിനും മുതിര്‍ന്ന നേതാവിനെ ബി ജെ പി അധ്യക്ഷന്‍ ജെ പി നദ്ദ പ്രശംസിച്ചു. അദ്ദേഹത്തിന് ദീര്‍ഘായുസും ആരോഗ്യവുമുണ്ടാകട്ടെയെന്ന് ആശംസിച്ച അദ്ദേഹം, കോടിക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് പ്രചോദനവുമാണ് അഡ്വാനിയെന്ന് നദ്ദ പറഞ്ഞു.
80 കളുടെ അവസാനത്തില്‍ രാമജന്മഭൂമി പ്രസ്ഥാനവുമായി ബി ജെ പിയുടെ വളര്‍ച്ചയുടെ പ്രധാന ശില്പിയായ അഡ്വാനി, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്കൊപ്പം ഹിന്ദുത്വ രാഷ്ട്രീയം രൂപപ്പെടുത്തുകയും, പാര്‍ടിയെയും അതിന്റെ മുന്‍ഗാമികളായ ജനസംഘത്തെയും പതിറ്റാണ്ടുകളായി നയിക്കുകയും ചെയ്തു.
അവിഭക്ത ഇന്‍ഡ്യയിലെ കറാചിയില്‍ ജനിച്ച അദ്ദേഹം ആര്‍ എസ് എസിലും പിന്നീട് ജനസംഘത്തിലും ചേര്‍ന്നു. മുഴുവന്‍ പേര് ലാല്‍ചന്ദ് കൃഷന്‍ചന്ദ് അഡ്വാനി.
Birthday greetings to respected Advani Ji. Praying for his long and healthy life. The nation remains indebted to him for his numerous efforts towards empowering people and enhancing our cultural pride. He is also widely respected for his scholarly pursuits and rich intellect.
— Narendra Modi (@narendramodi) November 8, 2021
Keywords: News, National, India, New Delhi, Birthday, Politics, Political party, BJP, Narendra Modi, Prime Minister, Twitter, PM Narendra Modi, senior leaders greet LK Advani on 94th birthdayहम सबके प्रेरणास्रोत एवं मार्गदर्शक, श्रद्धेय लालकृष्ण आडवाणी जी को उनके जन्मदिवस की हार्दिक शुभकामनाएँ। वे भारत के उन सबसे सम्मानित नेताओं में गिने जाते हैं, जिनकी विद्वता, दूरदर्शिता, बौद्धिक क्षमता और राजनय का लोहा सभी मानते हैं। ईश्वर उन्हें स्वस्थ रखे एवं दीर्घायु करे।
— Rajnath Singh (@rajnathsingh) November 8, 2021
Powered by Info News For You

Comments
Post a Comment