ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് ചുന്‍ ഡു ഹ്വാന്‍ അന്തരിച്ചു


സോള്‍: (www.kvartha.com 24.11.2021) ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് ചുന്‍ ഡു ഹ്വാന്‍(90) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. 
1979ലെ അട്ടിമറിയിലൂടെ ദക്ഷിണകൊറിയയുടെ അധികാരം പിടിച്ചെടുക്കുകയും ജനാധിപത്യാനുകൂല പ്രക്ഷോഭങ്ങളെ ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്ത മുന്‍ സൈനികനേതാവിന്റെ അന്ത്യം വീട്ടില്‍ വച്ചായിരുന്നു. 

സൈനിക മേധാവിയായിരുന്ന ചുന്‍ 1979ല്‍ സര്‍കാരിനെ അട്ടിമറിച്ചാണ് പ്രസിഡന്റായത്. ഏകാധിപത്യ ഭരണത്തിനെതിരെ 1980ല്‍ ഗ്വന്‍ഗ് ജു മേഖലയില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തെ ചുന്‍ സൈന്യത്തെ ഉപയോഗിച്ചു നേരിട്ടപ്പോള്‍ 200 പേര്‍ കൊല്ലപ്പെട്ടു. പ്രതിപക്ഷ നേതാവ് കിം ഡായ് ജുങ്ങിനെ അറസ്റ്റ് ചെയ്യുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ അമേരിക ഇടപെട്ടതോടെ പിന്തിരിയേണ്ടിവന്നു.

News, World, International, Korea, Death, Former South Korean dictator Chun Doo-hwan dies aged 90


1983ല്‍ ചുന്‍ മ്യാന്‍മര്‍ സന്ദര്‍ശിക്കവേ ഉത്തര കൊറിയ ഏര്‍പെടുത്തിയ കമാന്‍ഡോകള്‍ വധിക്കാന്‍ ശ്രമിച്ചു. ഇതിനായി നടത്തിയ ബോംബ് സ്‌ഫോടനത്തിനിടെ ചുന്‍ പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും ദക്ഷിണ കൊറിയന്‍ മന്ത്രിമാര്‍ അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. 1986ല്‍ സോള്‍ ഏഷ്യന്‍ ഗെയിംസ് നടന്നത് ചുന്‍ ഭരണത്തിലിരിക്കുമ്പോഴാണ്.

ഏകാധിപത്യത്തിനും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും എതിരെ പ്രതിഷേധം ശക്തമായതോടെ 1988ല്‍ ചുന്‍ സ്ഥാനമൊഴിയുകയും ഒളിവില്‍ പോകുകയും ചെയ്തു. രണ്ടുവര്‍ഷത്തിനു ശേഷം അറസ്റ്റിലായി. വിചാരണയ്‌ക്കൊടുവില്‍ വധശിക്ഷ ലഭിച്ചു. എന്നാല്‍ 1997ല്‍ മാപ്പുനല്‍കുകയായിരുന്നു.

Keywords: News, World, International, Korea, Death, Former South Korean dictator Chun Doo-hwan dies aged 90

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?