സഞ്ജു സാംസണെ എന്തിന് ഇന്‍ഡ്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണം? ചോദ്യമുന്നയിച്ച് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: (www.kvartha.com 17.11.2021) സഞ്ജു സാംസണെ എന്തിന് ഇന്‍ഡ്യന്‍ ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ചോദ്യമുന്നയിച്ച് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തന്റെ ഫേസ് ബുക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം ഉന്നയിച്ചത്.
വി ശിവന്‍കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് :-
സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്‍ഡ്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ എട്ടു വികെറ്റിന് തോല്‍പിച്ച് കേരളം ക്വാര്‍ടെറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.
ഐപിഎല്‍ - 14 ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വികെറ്റ് കീപെര്‍ - ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്‍ഡ്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം?
#SanjuSamosn
#IPL
#VSivankutty
#BCCI
Keywords: Why should Sanju Samson be dropped from the Indian team? Minister V Sivankutty asked the question, Thiruvananthapuram, News, Cricket, Sports, Minister, Facebook Post, Kerala.
Powered by Info News For You
Comments
Post a Comment