അശ്ലീല സന്ദേശം അയച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവച്ചു
സിഡ്‌നി: (www.kvartha.com 19.11.2021) ആഷസ് ക്രികെറ്റ് പരമ്പരയ്ക്ക് ഒരു മാസത്തില്‍ താഴെ മാത്രം സമയം ബാക്കിനില്‍ക്കെ ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ടീം നായകന്‍ ടിം പെയ്ന്‍ രാജിവച്ചു. ലൈംഗികാരോപണത്തെ തുടര്‍ന്നാണ് താരം രാജിവച്ചിരിക്കുന്നത്. വാര്‍ത്താസമ്മേളനത്തിലാണ് പെയ്ന്‍ രാജി പ്രഖ്യാപനം നടത്തിയത്.
2017ല്‍ ഗാബയില്‍ നടന്ന ആദ്യ ആഷസ് ടെസ്റ്റിനിടെ ടിം പെയ്ന്‍ അശ്ലീല സന്ദേശം അയച്ചുവെന്നാണ് ഹെറാള്‍ഡ് സണിന്റെ റിപോര്‍ട്. ഇന്‍ഗ്ലന്‍ഡിനെതിരായ ആഷസ് പരമ്പരയ്ക്ക് ഇനി മൂന്നാഴ്ച മാത്രമാണ് ബാക്കിയുള്ളത്. അതിനിടയിലാണ് ടിം പെയ്ന്‍ രാജിവച്ചിരിക്കുന്നത്.
2018ലെ പന്ത് ചുരണ്ടല്‍ വിവാദത്തിനെതുടര്‍ന്ന് സ്റ്റീവ് സ്മിത് രാജിവച്ചപ്പോഴാണ് വികെറ്റ് കീപെര്‍ ബാറ്ററായ പെയ്ന്‍ ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. മാനസികമായി തകര്‍ന്ന ഓസീസ് സംഘത്തിനെ മുന്നില്‍ നിന്ന് നയിച്ച നായകനാണ് പെയ്ന്‍.
ഇനി ഉപനായകനായ ഫാസ്റ്റ് ബോളര്‍ പേസര്‍ പാറ്റ് കമിന്‍സായിരിക്കും ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പുതിയ ക്യാപ്റ്റന്‍. ടീമിന്റെ 47-ാമത് ടെസ്റ്റ് ക്യാപ്റ്റന്‍ കൂടിയായിരിക്കും കമിന്‍സ്.
ഇന്‍ഡ്യക്കെതിരെ സ്വന്തം നാട്ടില്‍ പരാജയപ്പെട്ടതോടെ തന്നെ പെയ്നിന്റെ രാജിക്കായി മുറവിളി ഉയര്‍ന്നിരുന്നു. ആഷസിന് ശേഷം താരം മാറിയേക്കുമെന്നും സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായ വിവാദമാണ് ഒടുവില്‍ പെയ്നിന്റെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്. എന്നാല്‍ കളിക്കാരനെന്ന നിലയില്‍ പെയ്ന്‍ ടീമില്‍ തുടരും.
Keywords: News, World, Sidney, Sports, Player, Cricket, Resignation, Tim Paine Quits As Australia Test Captain Over Scandal
Powered by Info News For You

Comments
Post a Comment