തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു
തിരുവനന്തപുരം: (www.kvartha.com 20.10.2021) നവംബര്‍ 22 തിങ്കളാഴ്ച തുടങ്ങാനിരുന്ന കേരള സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ പിജി പരീക്ഷകള്‍ മാറ്റിവച്ചു. രണ്ടാം സെമസ്റ്റര്‍ എംഎ, എം എസ് സി, എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകളാണ് മാറ്റിവച്ചത്. പരീക്ഷകള്‍ ഡിസംബര്‍ ആറു മുതലാണ് നടക്കുക.
നവംബര്‍ 22ന് യുജിസി നെറ്റ് പരീക്ഷ ആരംഭിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവയ്ണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി യൂണിയന്‍ ഉള്‍പെടെ അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ സര്‍വകലാശാലയുടെ നടപടി.
പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാലയുടെ വെബ്സൈറ്റില്‍ ലഭ്യമാണ്. 15-ാം തീയതി മുതല്‍ നടത്താന്‍ തീരുമാനിച്ചിരുന്ന രണ്ടാം സെമസ്റ്റര്‍ പരീക്ഷകളാണ് 22, 24, 26 തീയതികളിലേക്ക് ഷെഡ്യൂള്‍ ചെയ്തത്. ഇതാണ് ഇപ്പോള്‍ വീണ്ടും പുനഃക്രമീകരിച്ചിരിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Examination, Education, Kerala University exams scheduled to start on Monday postponed
Powered by Info News For You

Comments
Post a Comment