മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയ വിവാഹ മോതിരവും രേഖകളും ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി ഹരിതകര്‍മ സേന


കോഴിക്കോട്: (www.kvartha.com 25.11.2021) ശേഖരിച്ച മാലിന്യ കൂമ്പാരത്തില്‍നിന്നും കിട്ടിയ വിവാഹ മോതിരവും രേഖകളും ഉടമയ്ക്ക് തിരിച്ചു നല്‍കി മാതൃകയായി ഹരിതകര്‍മ സേന. മാലിന്യം തരംതിരിക്കുന്നതിനിടെ ലഭിച്ച ആറ് ഗ്രാം സ്വര്‍ണ മോതിരവും വെള്ളി ആഭരണങ്ങളും തിരിച്ചറിയല്‍ രേഖകളുമാണ് കോഴിക്കോട് മുക്കത്തെ ഹരിതകര്‍മ സേനാംഗങ്ങള്‍ ഉടമയ്ക്ക് നല്‍കിയത്.

News, Kerala, State, Kozhikode, Gold, Aadhar Card, Police, Complaint, Gold ring and documents recovered from garbage


മുക്കം നഗരസഭയിലെ വിവിധയിടങ്ങളില്‍നിന്നായി ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിക്കുന്നതിനിടെയാണ് ലിജിനയ്ക്ക് സ്വര്‍ണമോതിരം കിട്ടിയത്. വിശദമായി പരിശോധിച്ചപ്പോള്‍ സ്വര്‍ണമോതിരത്തിന്റെ കൂടെ, ഒരു വെള്ളി മോതിരം, ആധാര്‍കാര്‍ഡ്, വോടെര്‍ ഐഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും ഒപ്പം കിട്ടി. തിരിച്ചറിയല്‍ കാര്‍ഡിലൂടെ തിരുവമ്പാടി സ്വദേശി രേഖയുടെതാണെന്ന് മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഹരിത സേനാംഗങ്ങളില്‍നിന്നും രേഖ സാധനങ്ങള്‍ കൈപ്പറ്റി.

രണ്ട് മാസം മുന്‍പ് ഒരു ബസ് യാത്രക്കിടെയിലാണ് വിവാഹമോതിരമുള്‍പെടെയുള്ള പഴ്സ് രേഖയ്ക്ക് നഷ്ടമായത്. പലയിടങ്ങളിലും പോയി അന്വേഷിച്ചിരുന്നു. ഒടുവില്‍ കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരുന്നു.  

Keywords: News, Kerala, State, Kozhikode, Gold, Aadhar Card, Police, Complaint, Gold ring and documents recovered from garbage

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?