ടെറസിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമയ്ക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: (www.kvartha.com 08.11.2021) ടെറസിന് മുകളില്‍ നിന്ന് വീണ് ടെക്സ്റ്റയില്‍സ് ഉടമയ്ക്ക് ദാരുണാന്ത്യം. മേപ്പാടിയിലെ ആദ്യകാല വ്യാപാരിയും മാരിയമ്മന്‍ ക്ഷേത്ര മുന്‍ട്രസ്റ്റി ചെയര്‍മാനും വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പാടി യൂണിറ്റ് മുന്‍ പ്രസിഡന്റുമായിരുന്ന സുനില്‍ ടെക്സ്റ്റയില്‍സ് ഉടമ എം നാരായണന്‍ (നാണു-75) ആണ് മരിച്ചത്. 

വീടിന് മുകളില്‍ എത്തിയ കുരങ്ങിനെ ഓടിക്കുന്നതിനിടെ കാല് തെറ്റി ടെറസിന്റെ മുകളില്‍ നിന്ന് വീഴുകയായിരുന്നു എന്ന് ബന്ധുക്കള്‍ പറഞ്ഞു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ മേപ്പാടിയിലെ സ്വകാര്യ മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

News, Kerala, Death, Accident, Hospital, Textiles owner, Terrace, Textiles owner died after falling from terrace

സ്വന്തം കടയുടെ മുകള്‍നിലയില്‍ തന്നെയാണ് നാണുവും കുടുംബവും താമസിക്കുന്നത്. മാനന്തവാടി മെഡികല്‍ കോളജിലെ പോസ്റ്റ്‌മോര്‍ടെത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: നളിനി. മക്കള്‍: നൈഷ്, നിത്യ. മരുമകന്‍: നീലേഷ്.

Keywords: News, Kerala, Death, Accident, Hospital, Textiles owner, Terrace, Textiles owner died after falling from terrace


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?