നൊബേല്‍ പുരസ്‌ക്കാര ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി; വരന്‍ അസീര്‍ മാലിക്, ചിത്രങ്ങള്‍ കാണാം
ലന്‍ഡന്‍: (www.kvartha.com 10.11.2021) സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌ക്കാരം സ്വന്തമാക്കിയ മലാല യൂസഫ്സായി(24) വിവാഹിതയായി. പാകിസ്താന്‍ ക്രികെറ്റ് ഹൈ പെര്‍ഫോമന്‍സ് സെന്റര്‍ ജനറല്‍ മാനേജറായ അസീര്‍ മാലിക്കാണ് വരന്‍. ബര്‍മിങ്ങാമിലെ വസതിയില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
മലാല തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വീറ്റ് ചെയ്തത്. വിവാഹ ചിത്രങ്ങളും പങ്കുവച്ചു. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ജീവിത പങ്കാളികളാകാന്‍ ഞാനും അസറും തീരുമാനിച്ചു' മലാല വിവാഹ ഫോടോ പങ്കുവച്ചുകൊണ്ട് ട്വിറ്റെറില്‍ കുറിച്ചു. കുടുംബാംഗങ്ങള്‍ പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നിലവില്‍ മലാലയും കുടുംബവും ബ്രിടണിലാണ് താമസിച്ചുവരുന്നത്.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി നിലകൊണ്ടതിന് 2012 ല്‍, പതിനഞ്ചാം വയസില്‍ പാക് താലിബാന്‍ ഭീകരരുടെ വെടിയേറ്റതോടെയാണ് കുഞ്ഞുമലാല ലോകത്തിന്റെയാകെ ശ്രദ്ധ നേടിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി യുഎനില്‍ പ്രസംഗിച്ച മലാലയ്ക്ക് 2014 ല്‍ പതിനേഴാം വയസില്‍ നൊബേല്‍ സമ്മാനം ലഭിച്ചു.
It is beyond words. Toor Pekai and I are overwhelmed with joy and gratitude.
— Ziauddin Yousafzai (@ZiauddinY) November 9, 2021
Alhamdulillah. https://t.co/9OwHyUOG6W
Keywords: News, World, International, London, Marriage, Photo, Social Media, Twitter, Nobel Peace Prize Winner Malala Yousafzai gets married
Powered by Info News For You


Comments
Post a Comment