പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മുന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


പാലക്കാട്: (www.kvartha.com 14.11.2021) പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ മുന്‍ കരസേന ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിനീഷ് എന്നയാളെയാണ് കോട്ടായി പൊലീസ് അറസ്റ്റ് ചെയ്തത്. ആലത്തൂര്‍ ഡി വൈ എസ് പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബിനീഷ് പിടിയിലായത്. 

പട്ടാളത്തില്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നുള്ളവരുടെ 60 ലക്ഷത്തിലധികം രൂപ പ്രതി തട്ടിയെടുത്തെന്നാണ് പരാതി. ഇയാള്‍ മദ്രാസ് റെജിമെന്റില്‍ 10 കൊല്ലം സൈനികനായിരുന്നു. പിന്നീട് സ്വഭാവ ദൂഷ്യത്തിന്റെ പേരില്‍ പിരിച്ചുവിട്ടു. സൈനികനായുള്ള പ്രവൃത്തി പരിചയം മുതലെടുത്താണ് ഇയാള്‍ സാധാരണക്കാരെ കുടുക്കിയതെന്ന് പൊലീസ് പറഞ്ഞു.

News, Kerala, State, Palakkad, Job, Army, Arrested, Police, Complaint, Former army officer arrested for extorting money case in Palakkad


കൂടുതല്‍ പേര്‍ ഇയാളുടെ കെണിയില്‍ വീണിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ നിഗമനം. തട്ടിപ്പില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നും പരിശോധിച്ചു വരികയാണ്. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാതായതോടെയാണ് പണം നഷ്ടപ്പെട്ടവര്‍ പരാതിയുമായെത്തിയത്. തട്ടിയെടുത്ത പണം ആര്‍ഭാട ജീവിതം നയിക്കാനാണ് പ്രതി ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു.

Keywords: News, Kerala, State, Palakkad, Job, Army, Arrested, Police, Complaint, Former army officer arrested for extorting money case in Palakkad

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?