തുഷാര്‍ വെള്ളാപ്പള്ളിയും പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതിന് സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കി; ഫേസ്ബുക് പോസ്റ്റുമായി ലോകല്‍ കമിറ്റി അംഗം

ആലപ്പുഴ: (www.kvartha.com 27.11.2021) തുഷാര്‍ വെള്ളാപ്പള്ളിയും പാര്‍ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തില്‍ പങ്കെടുത്തതിനാല്‍ സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കിയെന്ന് കാട്ടി ലോകല്‍ കമിറ്റി അംഗത്തിന്റെ ഫേസ്ബുക് പോസ്റ്റ്. ബാലസംഘം സംസ്ഥാന കോര്‍ഡിനേറ്ററും ആലപ്പുഴ തണ്ണീര്‍മുക്കം ലോകല്‍ കമിറ്റി അംഗവുമായ മിഥുന്‍ ഷായുടേതാണ് കുറിപ്പ്.

CPM expels a member from the party, Alappuzha, News, Conference, Facebook Post, Politics, CPM, Kerala

കഴിഞ്ഞയാഴ്ചയായിരുന്നു മിഥുന്റെ വിവാഹം. തുഷാറിനു പുറമേ ചേര്‍ത്തലയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്ന മുന്‍ സിപിഎം നേതാവ് അഡ്വ.പി എസ് ജ്യോതിസ്, പാര്‍ടി പുറത്താക്കിയ എസ്എഫ് ഐ മുന്‍ സംസ്ഥാന ജോയിന്റ് സെക്രടെറിയും വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി ചന്ദ്രന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇത് പാര്‍ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും പോസ്റ്റില്‍ പറയുന്നു.

പി കൃഷ്ണപിളള സ്മാരകം തകര്‍ത്ത കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട ആളാണ് ലതീഷ് ബി ചന്ദ്രന്‍. ഈ വിഷയത്തില്‍ ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്തുനിന്ന് ഒഴിവാക്കിയ നടപടി അംഗീകരിക്കുന്നുവെന്നും ക്ഷമ ചോദിക്കുന്നുവെന്നും മിഥുന്‍ പറയുന്നു. മിഥുന്റെ സമൂഹ മാധ്യമ കുറിപ്പിലൂടെയാണ് ഒഴിവാക്കിയതിന്റെ കാരണം പുറത്തറിഞ്ഞത്. ശനിയാഴ്ചയാണ് കഞ്ഞിക്കുഴി ഏരിയ സമ്മേളനം അര്‍ത്തുങ്കലില്‍ തുടങ്ങുന്നത്.



CPM expels a member from the party, Alappuzha, News, Conference, Facebook Post, Politics, CPM, Kerala.

Keywords: CPM expels a member from the party, Alappuzha, News, Conference, Facebook Post, Politics, CPM, Kerala.

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?