ഫസല്‍ വധക്കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാകത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് സിബിഐ; 'കൃത്യത്തിന് പിന്നില്‍ ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടി സുനിയും സംഘവും; സുബീഷിന്റെ കുറ്റസമ്മതമൊഴി പൊലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചത്'


കൊച്ചി: (www.kvartha.com 05.11.2021) സി പി എം നേതാക്കള്‍ പ്രതി ചേര്‍ക്കപ്പെട്ട തലശ്ശേരി ഫസല്‍ വധക്കേസില്‍ സി ബി ഐ തുടരന്വേഷണ റിപോര്‍ട് കോടതിയില്‍ സമര്‍പിച്ചു. മൂന്ന് മാസം നീണ്ട തുടരന്വേഷണത്തില്‍ കേസില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് വധത്തിന് പിന്നിലെന്ന വാദം തെറ്റെന്ന് തെളിഞ്ഞുവെന്നാണ് സി ബി ഐ റിപോര്‍ടില്‍ വാദിക്കുന്നത്. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച തുടരന്വേഷണ റിപോര്‍ടിലാണ് ഇക്കാര്യമുള്ളത്.

ടിപി വധക്കേസില്‍ കുറ്റവാളികളായ കൊടി സുനിയും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നും സി പി എം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസില്‍ പങ്കുണ്ടെന്നും സി ബി ഐ ആവര്‍ത്തിക്കുന്നു. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള തങ്ങളുടെ ആദ്യ അന്വേഷണ റിപോര്‍ട് തന്നെയാണ് ശരിയെന്നാണ് സി ബി ഐ തുടരന്വേഷണ റിപോര്‍ടിലും പറയുന്നത്. 

2006 ഒക്ടോബര്‍ 22-നാണ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സി പി എം പ്രവര്‍ത്തകനായ ഫസല്‍ പാര്‍ടി വിട്ട് എന്‍ ഡി എഫില്‍ ചേര്‍ന്നതിലുള്ള എതിര്‍പ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാല്‍ കേസില്‍ സി പി എമിന് ബന്ധമില്ലെന്നും താനടക്കം നാല് ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയിരുന്നു. എന്നാല്‍ സുബീഷിന്റെ ഈ വെളിപ്പെടുത്തല്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്നാണ് സി ബി ഐ റിപോര്‍ടില്‍ പറയുന്നത്. 

ഫസല്‍ വധക്കേസില്‍ സഹോദരന്‍ നല്‍കിയ ഹര്‍ജിയിലാണ് പ്രത്യേക സി ബി ഐ സംഘം തുടരന്വേഷണം നടത്തണമെന്ന് ഹൈകോടതി ഉത്തരവിട്ടത്. 2006 ഒക്ടോബര്‍ 22ന് പുലര്‍ചെയാണ് തലശ്ശേരി സെയ്ദാര്‍പള്ളിക്ക് സമീപം എന്‍ ഡി എഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. ഇതിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് വെളിപ്പെടുത്തിയിരുന്നു. കൂട്ടുപ്രതിയായിരുന്ന ഷിനോജും ഇക്കാര്യം സമ്മതിച്ചെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.     

News, Kerala, State, Kochi, Murder case, Crime, CBI, Accused, Thalassery Fazal Murder Case CBI Filed Further Probe Report


കൂത്തുപറമ്പ് സ്വദേശി മോഹനനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായപ്പോഴാണ് സുബീഷ് കുറ്റസമ്മതം നടത്തിയത്. പിന്നീട് സുബീഷ് മൊഴി മാറ്റി. സമ്മര്‍ദം മൂലമാണ് സുബീഷ് മൊഴിമാറ്റിയതെന്ന ആരോപണം ഉയര്‍ന്നു. സുബീഷിന്റെ ആദ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.     

2012 ജൂണ്‍ 12ന് പ്രത്യേക സി ബി ഐ സംഘം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു. ഈ കുറ്റപത്രം പ്രകാരം കാരായി രാജനും കാരായി ചന്ദ്രശേഖരനും അടക്കം എട്ടു പേര്‍ കേസില്‍ പ്രതികളാണ്.

Keywords: News, Kerala, State, Kochi, Murder case, Crime, CBI, Accused, Thalassery Fazal Murder Case CBI Filed Further Probe Report

Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?